ഏഷ്യൻ ​ഗെയിംസ്: ഇന്ത്യക്ക് 'വെള്ളി'ത്തുടക്കം, ഷൂട്ടിങ്ങിലും തുഴച്ചിലിലും മെഡല്‍

ഷൂട്ടിങ്ങില്‍ മെഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്

Update: 2023-09-24 02:35 GMT
Editor : abs | By : Web Desk
Advertising

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വിഭാ​ഗത്തിലും തുഴച്ചിലില്‍ പുരുഷ ടീമുമാണ് വെള്ളി നേടിയത്. ഷൂട്ടിങ്ങില്‍ മെഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്. തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങുമാണ് മെഡല്‍ നേടിയത്.

ഷൂട്ടിങ്ങില്‍ 1886 ആണ് ഇന്ത്യയുടെ സ്‌കോര്‍. റമിത 631.9 സ്‌കോര്‍ ചെയ്തപ്പോള്‍ മെഹുലി, ആഷി എന്നിവര്‍ യഥാക്രമം 630.8, 623.3 എന്നിങ്ങനെ സ്‌കോര്‍ കണ്ടെത്തി. ചൈനയ്ക്കാണ് സ്വര്‍ണം.

അതേസമയം, ഇന്ന് 31 ഫൈനലുകള്‍ നടക്കും. നീന്തലിലും തുഴച്ചിലിലും ഏഴുവീതവും, ജൂഡോയിലും മോഡേണ്‍ പെന്റാത്തലണിലും നാല് വീതവും ഫെന്‍സിങ്ങിലും തായ്ക്വാണ്ടോയിലും ഷൂട്ടിങ്ങിലും വുഷുവിലും രണ്ട് വീതവുമാണ് മത്സരങ്ങൾ.

39 ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. 655 താരങ്ങളാണ് ഇന്ത്യക്കായി പൊരിനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സംഘവുമായി ഇന്ത്യ എത്തുന്നത്. 2018ലെ പോരാട്ടത്തില്‍ ഇന്ത്യ 70 മെഡലുകള്‍ നേടിയിരുന്നു. 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഇത്തവണ കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News