ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍

Update: 2025-01-18 10:03 GMT

മുംബൈ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പേസ് ബോളർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തി. ജസ്പ്രീത് ബുംറയും ടീമിലുണ്ട്.

ടീം ഇങ്ങനെ- രോഹിത് ശർമ ( c ), ശുഭ്മാൻ ഗിൽ (v.c) വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷദീപ് സിങ്, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ. 

Advertising
Advertising
ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം കിരീടം തേടിയാണ് ഇന്ത്യയിറങ്ങുന്നത്. ടൂര്‍ണമെന്‍റിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടി20 ഏകദിന പരമ്പരകളിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഫെബ്രുവരി 20 ന് ബംഗ്ലാദേശുമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു മത്സരങ്ങളിൽ ഫെബ്രുവരി 23 ന് പാകിസ്താനെയും മാർച്ച് മൂന്നിന് കിവീസിനെയും ഇന്ത്യ നേരിടും. 

വിജയ് ഹസാരെ ട്രോഫിയില്‍  കളിക്കാനിറങ്ങാത്തതാണ് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയായത് എന്നാണ് സൂചന. ഇക്കാര്യത്തില്‍ ബി.സി.സി.ഐ നേരത്തേ അതൃപ്തി പരസ്യമാക്കിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News