ടി20 ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു; ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്...

സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കും സമ്മാനത്തുകയുണ്ട്. സൂപ്പര്‍ 12ല്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ടുടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട്

Update: 2021-10-10 13:41 GMT
Editor : rishad | By : Web Desk
Advertising

2021 ഐ.സി.സി ടി20 ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. 5.6 മില്യണ്‍ യുഎസ് ഡോളറാണ്(42 കോടി)ആകെ സമ്മാനത്തുക. പങ്കെടുക്കുന്ന 16 ടീമുകള്‍ക്കും പണം ലഭിക്കും. ഈ മാസം 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

1.6 മില്യണ്‍ യുഎസ് ഡോളറാണ്(12 കോടി) ജേതാക്കള്‍ക്ക് ലഭിക്കുക. 2016ലെ കഴിഞ്ഞ ടൂര്‍ണമെന്റിലേതിനേക്കാള്‍ കൂടുതലാണിത്. റണ്ണേഴ്സ് അപ്പിന് 800,000 യുഎസ് ഡോളറും(6 കോടി) ലഭിക്കും. ഐ.സി.സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെമി ഫൈനലില്‍ എത്തുന്നവര്‍ക്ക് 400,000 യുഎസ് ഡോളര്‍(മൂന്ന് കോടി) ലഭിക്കും.

സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കും സമ്മാനത്തുകയുണ്ട്. സൂപ്പര്‍ 12ല്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ടു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട്.

ബാക്കിയുള്ള നാല് സ്ഥാനങ്ങളിലേക്ക് എട്ടുടീമുകള്‍ യോഗ്യതാ മത്സരം കളിക്കും. ആറു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 12ല്‍ വേര്‍തിരിച്ചത്. മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ എന്നിവരുണ്ടാവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ എന്നിവരുമിറങ്ങും. ഇതില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ടൂര്‍ണമെന്റിലെ  ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നാണ്.

ഈ മാസം 17ന് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാവും. എട്ടു ടീമുകളാണ് യോഗ്യതാ റൗണ്ടിലുള്ളത്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെക്കൂടാതെ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ്, നമീബിയ, നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍, പപ്പുവ ന്യുഗ്വിനി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് യോഗ്യതാ റൗണ്ടിലെ മറ്റു ടീമുകള്‍. ഒമാന്‍, അബുദാബി എന്നിവിടങ്ങളിലാണ് യോഗ്യതാ മത്സരങ്ങള്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News