അൽനസ്‌റിൽ വിജയത്തോടെ അരങ്ങേറ്റം കുറിച്ച് റൊണാൾഡോ
അൽ ഇത്തിഫാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽനസ്ർ തോൽപ്പിച്ചത്
റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ അൽനസ്റിന് ജയം. അൽ ഇത്തിഫാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽനസ്ർ തോൽപ്പിച്ചത്. ആൻഡേഴ്സൺ ടലിസ്‌കയാണ് അൽ നസറിനായി ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അൽ നസ്റിനായുള്ള അരങ്ങേറ്റ മത്സരം. അൽനസ്റിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കരാർ ഒപ്പു വെച്ച് ചേർന്ന ശേഷം അൽനസ്‌റിനായുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരമായിരുന്നു ഇത്.
നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരുക്കിയത് നിരവധി അവസരങ്ങളാണ്. മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ആൻഡേഴ്സൺ ടലിസ്‌കയാണ് അൽനസ്റിനായി ഗോൾ നേടിയത്. ടാലിസ്‌ക്കക്കൊപ്പം ക്രിസ്റ്റ്യാനോ ഗോൾ നേട്ടം ആഘോഷിച്ചു. ജയത്തോടെഅൽനസ്‍ര്‍ സൗദി ലീഗിൽ ഒന്നാമതെത്തി.
ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് ഗോളൊന്നും നേടാനായില്ല. കഴിഞ്ഞയാഴ്ച റിയാദിൽ പി.എസ്.ജിയുമായി നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളടിച്ച് മാൻ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയിരുന്നു.