ഫിഫ ദി ബെസ്റ്റ് പുരസ്കാരം വീണ്ടും മെസിക്ക്
പുരസ്കാരം വാങ്ങാൻ താരം എത്തിയില്ല
ലണ്ടൻ:കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്.അന്തിമ പട്ടികയിലുണ്ടായിരുന്ന 25-കാരൻ കിലിയൻ എംബാപയെയും 23-കാരൻ ഏർലിങ് ഹാളണ്ടിനെയും മറികടന്നാണ് മുപ്പത്തിയാറുകാരരായ മെസി ലോകത്തിലെ മികച്ച കാൽപന്തുകളിക്കാരനുള്ള അംഗീകാരം ഒരിക്കൽകൂടി സ്വന്തമാക്കിയത്. അർജന്റീനയെ ലോകകിരീടത്തിനായുള്ള നയിച്ച പ്രകടനമാണ് പ്രധാനമായും മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
യൂറോപ്പിന്റെ മത്സര ഫുട്ബോളിനോട് വിടചൊല്ലിയ മെസി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.വംശവെറിക്കെതിരെ വിനീഷ്യസ് ജൂനിയറിന് സഹതാരങ്ങൾ നൽകിയ ഐക്യദാർഢ്യത്തിന് ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഫെയർ പ്ലേ പുരസ്കാരം സ്വന്തമാക്കി.ബ്രസീലിയൻ ഇതിഹാസ താരങ്ങളായ കഫു, റൊണാൾഡോ, ജൂലിയർ സീസർ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിന് അയ്താന ബോൺമതി അർഹയായി.മികച്ച പുരുഷ ടീം പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയുംവനിതാ ടീം പരിശീലകയായി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെറീന വിക്ക്മാനും തെരഞ്ഞെടുക്കപ്പെട്ടു.മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് മികച്ച പുരുഷ ഗോൾകീപ്പർ.