പി.ആർ ​ശ്രീജേഷിന് ആദരം; 16ാം നമ്പർ ജഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ

ഇന്ത്യന്‍ ജൂനിയർ ഹോക്കി ടീം കോച്ചായി ശ്രീജേഷിനെ നിയമിച്ച് ഹോക്കി ഇന്ത്യ

Update: 2024-08-14 08:26 GMT

pr sreejesh

Advertising

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍  പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. രണ്ട് പതിറ്റാണ്ടു കാലം ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ വല കാത്ത ശ്രീജേഷിന്‍റെ  16 ാം നമ്പർ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയർ ടീമിൽ ഇനി ആർക്കും 16 ാം നമ്പർ ജഴ്സി നൽകില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. പാരീസില്‍ ശ്രീജേഷിന്‍റെ ചിറകിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടനെതിരെ ഇന്ത്യ വിജയം പിടിച്ചത് മലയാളി കൂടിയായ ശ്രീജേഷിന്‍റെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെയും ശ്രീജേഷ് നിര്‍ണായക സെവുകളുമായി കളംനിറഞ്ഞു. ഒളിമ്പിക്സോടെ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറാണ്.  മെഡലില്ലാത്ത നാല് പതിറ്റാണ്ടിന് ശേഷം ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡലണിയുമ്പോള്‍ ഇന്ത്യന്‍ സ്വപ്നങ്ങളെ കോട്ടകെട്ടിക്കാത്തതും ശ്രീജേഷായിരുന്നു. വിരമിക്കലിന് പിറകേ ഇന്ത്യന്‍ ജൂനിയർ ഹോക്കി ടീം കോച്ചായി താരത്തെ ഹോക്കി ഇന്ത്യ  നിയമിച്ചു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News