ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; രണ്ടാം ദിനം കാണികള്‍ കുറയും- കാരണം സാക്ഷാല്‍ ക്രിസ്റ്റാന്യോ റൊണാള്‍ഡോ

അവരുടെ റൂട്ടിന്റെ സ്‌ട്രോക്കുകളും നമ്മുടെ കോലിയുടെ കവർ ഡ്രൈവിന്റെ മനോഹാരിതയും അവർ ഒരു ദിവസത്തേക്ക് മറക്കും- ഒരിക്കൽ കൂടി അവരുടെ രാജകുമാരന്റെ അരങ്ങേറ്റത്തിനായി ആർപ്പ് വിളിക്കാൻ അവർ ഓൾഡ് ട്രാഫോർഡ് ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് ഒഴികയെത്തും

Update: 2021-09-08 13:41 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമോ എന്ന് അറിയുന്നതിനുള്ള മത്സരമാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 10 ന് ആരംഭിക്കുക. നിറഞ്ഞ സ്റ്റേഡിയത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ കഴിഞ്ഞ 4 മത്സരങ്ങളും ഇംഗ്ലണ്ടിലെ കാണികൾ വരവേറ്റത്. ജാർവോ എന്ന സൂപ്പർ ഫാനിന്റെ ഉദയത്തിന് പോലും ഈ പരമ്പര സാക്ഷിയായി. അത്രമേൽ കാണികൾ സ്റ്റേഡിയത്തിൽ നേരിട്ടെത്തി ആസ്വദിച്ച പരമ്പരയാണിത്.

പക്ഷേ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം മൈതാനത്തേക്ക് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങളെത്തുമ്പോൾ അവരെ കാത്ത് വലിയ ആരവങ്ങളുണ്ടാകില്ല. കാരണമിതാണ്.

ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം എന്ന് കേൾക്കുമ്പോൾ തന്നെ ഫുട്‌ബോൾ ആരാധകരുടെ മനസിലേക്ക് വരുന്ന ഒരു പേരുണ്ട്- മാഞ്ചസ്റ്റർ യുണൈറ്റഡ്. ആ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ കഴിഞ്ഞ കുറേ കാലമായി മനസിൽ സൂക്ഷിച്ച ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് സെപ്റ്റംബർ 11 ന്. അവരുടെ സ്വന്തം സാക്ഷാൽ ക്രിസ്റ്റ്യാനോ വീണ്ടും ചുവന്ന കുപ്പായത്തിൽ അരങ്ങേറും. ന്യൂകാസിലിനെതിരായാണ് മത്സരം.

അതിലെ കൗതുകം എന്തെന്ന് വച്ചാൽ ഈ മത്സരം നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമാണ് അകലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുന്ന ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയം. വലിച്ചൊരു നടത്തം നടന്നാൽ 15 മിനിറ്റ് മാത്രം ദൂരം.


സാധാരണഗതിയിൽ ഇത്തരത്തിൽ സംഭവിച്ചാൽ ക്രിക്കറ്റിനും ഫുട്‌ബോളിനും തുല്യപ്രാധാന്യം നൽകുന്ന ഇംഗ്ലണ്ടിലെ ജനങ്ങൾ ചിലപ്പോൾ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ പ്രാധാന്യം മനസിലാക്കി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും എത്തിയേനെ. പക്ഷേ ശനിയാഴ്ച അവരെ കാത്തുനിൽക്കുന്നത് പ്രിയപ്പെട്ട സിആർ സെവൻ- ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവാണ്. അവരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വികാരമാണ് ഈ ഏഴാം നമ്പറുകാരൻ. അതുകൊണ്ട് തന്നെ അവരുടെ റൂട്ടിന്റെ സ്‌ട്രോക്കുകളും നമ്മുടെ കോലിയുടെ കവർ ഡ്രൈവിന്റെ മനോഹാരിതയും അവർ ഒരു ദിവസത്തേക്ക് മറക്കും- ഒരിക്കൽ കൂടി അവരുടെ രാജകുമാരന്റെ അരങ്ങേറ്റത്തിനായി ആർപ്പ് വിളിക്കാൻ അവർ ഓൾഡ് ട്രാഫോർഡിലേക്ക് ഒഴികയെത്തും

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News