200 ബില്യൺ ഡോളറിന്റെ എലൈറ്റ് ക്ലബ്ബിലെത്തി മാർക്ക് സക്കർബർഗ്; ലോകത്തിലെ നാലാമത്തെ സമ്പന്നൻ

ബ്ലൂംബർഗിൻ്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, മാർക്ക് സക്കർബർഗിൻ്റെ ആസ്തി 201 ബില്യൺ ഡോളറായി ഉയർന്നു

Update: 2024-09-30 10:37 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: സാമ്പത്തികമായി സുപ്രധാനമായൊരു നാഴികക്കല്ല് പിന്നിട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. 200 ബില്യൺ ഡോളറിലധികം ആസ്തി സമ്പാദിച്ചാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ബ്ലൂംബർഗിൻ്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, മാർക്ക് സക്കർബർഗിൻ്റെ ആസ്തി 201 ബില്യൺ ഡോളറായി ഉയർന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്‌ല സിഇഒ എലോൺ മസ്‌ക്, എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് എന്നിവർക്ക് തൊട്ടുപിന്നാലെ ആഗോളതലത്തിൽ നാലാമത്തെ സമ്പന്നനായ വ്യക്തിയായി മാർക്ക് സക്കർബർഗിൻ്റെ സ്ഥാനം.

സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ ഓഹരിയാണ്. ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം കൈവശം വെച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ വരുമാനം കുതിച്ചുയര്‍ന്നത് 71.8 ബില്യണ്‍ ഡോളറാണ്.  ഇതോടെ ഒറാക്കിള്‍ സ്ഥാപകന്‍ ലാരി എല്ലിസണ്‍, മുന്‍ മൈക്രോസോഫ്റ്റ് സീഇഒകളായ ബില്‍ ഗേറ്റ്‌സ്, സ്വീവ് ബാള്‍മര്‍ എന്നിവരെ അദ്ദേഹം പിന്നിലാക്കി. 2024 ജനുവരി മുതല്‍ 60 ശതമാനമാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് വര്‍ധിച്ചത്.

ഷെയറുകള്‍ക്ക് 560 ഡോളറിലധികം വര്‍ധനവുണ്ടായി. അതേസമയം യൂറോപ്യൻ യൂണിയൻ പോലുള്ള പ്രധാന വിപണികളിൽ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും പ്രതിമാസം 500 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള, ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ അസിസ്റ്റൻ്റുകളിൽ ഒന്നായി മെറ്റാ എ.ഐ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റാ എഐയും സക്കര്‍ബര്‍ഗിന് നേട്ടമായി. അടുത്തിടെയാണ് മെറ്റ എ.ഐ, എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും എത്തിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News