ആകർഷകമായ ഓഫറുകൾ: ആമസോണിന്റെ പ്രൈം ഡേ സെയിൽ തിയതി പ്രഖ്യാപിച്ചു

ആമസോണ്‍ എക്കോ ഉപകരണങ്ങളും വിലക്കുറവില്‍ സ്വന്തമാക്കാം. പുതിയ ഉപകരണങ്ങളും വില്‍പനയ്‌ക്കെത്തും.

Update: 2024-07-02 12:53 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആമസോണിന്റെ ഈ വര്‍ഷത്തെ പ്രൈം ഡേ വില്‍പനമേള  ജൂലായ് 20നും  21നും. 20 ശനിയാഴ്ച അര്‍ധരാത്രി 12.00 നാണ് പ്രൈം ഡേ സെയില്‍ ആരംഭിക്കുക.

ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് വില്‍പ്പന മേള. വിലക്കിഴിവിന് പുറമെ ആകര്‍ഷകമായ ഓഫറുകളും ഇ.എം.ഐ പ്ലാനുകളും ലഭ്യമാവും. ആമസോണ്‍ എക്കോ ഉപകരണങ്ങളും വിലക്കുറവില്‍ സ്വന്തമാക്കാം. പുതിയ ഉപകരണങ്ങളും വില്‍പനയ്‌ക്കെത്തും. 

ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്റുകളും ഉള്‍പടെ ഇന്റല്‍, സാംസങ്, വണ്‍പ്ലസ്, ഐഖൂ, ഓണര്‍, സോണി, അസുസ് ഉള്‍പടെ 450 ല്‍ ഏറെ ബ്രാന്റുകള്‍ വില്‍പനമേളയില്‍ പങ്കെടുക്കുന്നുണ്ട്.  എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ ഇടപാടുകളില്‍ നിന്നും 10 ശതമാനം വിലക്കിഴിവും ലഭിക്കും. 

ആമസോണ്‍ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2500 രൂപവരെ വെല്‍ക്കം റിവാര്‍ഡ് ആയും പ്രൈം ഉപഭോക്താക്കള്‍ക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപവരെയുള്ള റിവാര്‍ഡുകളും ലഭിക്കും. ഇന്ത്യയിലെ പ്രൈം അംഗത്വത്തിന് ഒരു മാസത്തേക്ക് 299 രൂപയും മൂന്ന് മാസത്തേക്ക് 599 രൂപയും.

ഒരു വർഷത്തേക്ക് 1,499 രൂപയുമാണ്. അതേസമയം പ്രൈം അംഗങ്ങൾക്ക് തെരഞ്ഞെടുത്ത ഇനങ്ങളിൽ സൗജന്യമായി ഫാസ്റ്റ് ഡെലിവറിയും പ്രയോജനപ്പെടുത്താം

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News