'ഇത്തരം ലി​ങ്കു​ക​ൾ തു​റ​ക്ക​രു​ത്'​; മുന്നറിയിപ്പുമായി ഫേസ്​ബുക്ക്​

ഹാ​നി​ക​ര​മാ​യേ​ക്കാ​വു​ന്ന ​​ലി​ങ്കു​ക​ൾ തുറന്നാൽ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്ക്​ മാ​ര​ക പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​ൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Update: 2021-07-16 16:39 GMT
Advertising

ഫേ​സ്​​ബു​ക്ക്​​ ഉ​പ​യോ​ക്​​താ​ക്ക​ളെ ല​ക്ഷ്യം​വെ​ച്ച്​ ഹാ​ക്ക​ർ​മാ​ർ വ്യാ​ജ പ​ക​ർ​പ്പ​വ​കാ​ശ പ​രാ​തി ലി​ങ്കു​ക​ൾ അ​യ​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഫേസ്ബുക്ക് സുരക്ഷ വിദ​ഗ്ധൻ.  'പ​ക​ർ​പ്പ​വ​കാ​ശ നി​യ​ന്ത്ര​ണ പേ​ജ്​ 2021' എ​ന്ന പേ​രി​ൽ​ വ്യാ​ജ പേ​ജു​ക​ൾ സൃ​ഷ്​​ടി​ച്ചാ​ണ് ക​മ്പ്യൂ​ട്ട​റു​ക​ൾക്കും മൊബൈലുകൾക്കും ഹാ​നി​ക​ര​മാ​യേ​ക്കാ​വു​ന്ന ​​ലി​ങ്കു​ക​ൾ ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ഹാ​ക്ക​ർ​മാ​ർ അ​യ​ക്കു​ന്ന​ത്. എം.​പി, എം.​എ​ൽ.​എ തു​ട​ങ്ങി​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളേ​യും ​മ​റ്റ്​ പ്ര​ശ​സ്​​ത വ്യ​ക്തി​ക​ളേ​യും ടാ​ഗ്​ ചെ​യ്​​താ​ണ് കൂ​ടു​ത​ൽ​​ ലി​ങ്കു​ക​ൾ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഫേ​സ്​​ബുക്കിന്റെ സൈ​ബ​ർ ​സു​ര​ക്ഷ ടീം ​അം​ഗ​മാ​യ രാ​ജ്​​ശേ​ഖ​ർ ര​ജാ​ഹാ​രി​യ ട്വീ​റ്റ്​ ചെ​യ്​​തിരുന്നു.

ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്ക്​ മാ​ര​ക പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​ൻ ​ശേ​ഷി​യു​ള്ള ലി​ങ്കു​ക​ൾ ക്ലി​ക്ക്​ ചെ​യ്യ​രു​തെന്നായിരുന്നു അ​ദ്ദേ​ഹത്തിന്റെ മു​ന്ന​റി​യി​പ്പ്​. ഫേ​സ്​​ബു​ക്ക്​​ വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​​പ്പെ​ട്ടാ​ണ്​ ഒ​ന്നി​ല​ധി​കം ത​വ​ണ ലി​ങ്ക്​ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നും അ​തിന്റെ സ്​​ക്രീ​ൻ ഷോ​ട്ട്​ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News