നിങ്ങളുടെ ഫോണിന്റെ വേഗത കൂട്ടണോ? ആപ്പുകൾ ഇതുപോലെ ക്ലോസ് ചെയ്താൽ മതി
ആൻഡ്രോയിഡ് ഫോണുകളിൽ ഒരേ സമയം ഒന്നിലധിം ജോലികൾ മാറിമാറി ചെയ്യുന്നതിന് സഹായകമായ മൾടി ടാസ്‌കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാറുണ്ട്
പുതിയ ഫോൺ വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്. പലവിധ കാരണങ്ങൾ ഈ വേഗം കുറയലിന് പിന്നിലുണ്ടാകാം. ഫോണിൽ സ്റ്റോറേജ് ഇല്ലാത്തതും. ആപ്പുകൾ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകൾ നിറയുന്നതുമെല്ലാം അതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകൾ നമ്മളറിയാതെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്.
ചില ആപ്ലിക്കേഷനുകൾ ഒരിക്കൽ തുറന്ന് അടച്ചാൽ അത് മുഴുവനായും പ്രവർത്തനരഹിതമാവില്ല. പകരം അവ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നിലധികം ആപ്പുകൾ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും മെമ്മറിയിൽ സ്ഥലം കുറയും ആപ്പുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഇടം ലഭിക്കാതെ വരും. പ്രവർത്തന വേഗം കുറയും.
ഹോം സ്‌ക്രീനിലെ ആപ്പുകൾ ക്ലോസ് ചെയ്യുന്നത് എങ്ങനെ?
ആൻഡ്രോയിഡ് ഫോണുകളിൽ ഒരേ സമയം ഒന്നിലധിം ജോലികൾ മാറിമാറി ചെയ്യുന്നതിന് സഹായകമായ മൾടി ടാസ്‌കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാറുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ സൈ്വപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവർ വ്യൂ ബട്ടൻ തൊട്ടാലും നിങ്ങൾ അടുത്തിടെ തുറന്ന ആപ്പുകൾ കാണാൻ സാധിക്കും. താഴെ കാണുന്ന 'ക്ലിയർ ഓൾ' ബട്ടൻ ക്ലിക്ക് ചെയ്താൽ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും.
ജങ്ക് ഫയലുകൾ നീക്കം ചെയ്യുക
അനാവശ്യ ഫയലുകൾ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകൾ ലഭ്യമാണ്. കൂട്ടത്തിൽ ഗൂഗിൾ ഫയൽസ് മികച്ചതാണെന്ന് പറയാം. ഗൂഗിൾ ഫയൽസ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇൻഫോ തുറന്ന് അതിൽ സ്റ്റോറേജ് തിരഞ്ഞെടുത്ത് കാഷേ (ഇമരവല) വൃത്തിയാക്കുകയും ചെയ്യുക.
മെമ്മറി കൂടുതൽ ചിലവാകുന്ന മൊബൈൽ ആപ്പുകൾ
ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്. സോഷ്യൽ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതിൽ ചിലതാണ്. ഇവയിൽ പലതും പശ്ചാത്തലത്തിൽ ചില ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടാവും. ഇവയുടെ പ്രവർത്തനം നിർത്തിയാൽ ഫോണിന്റെ വേഗം മെച്ചപ്പെടും. അതിനായി ആ ആപ്ലിക്കേഷനുകൾ തിരഞ്ഞെടുത്ത് ഫോഴ്സ് ക്ലോസ് അല്ലെങ്കിൽ ഫോഴ്സ് സ്റ്റോപ്പ് ചെയ്യാം. ഹോം സ്‌ക്രീനിലെ ആപ്പ് ഐക്കണുകളിൽ ലോങ് പ്രസ് ചെയ്താൽ തുറന്നുവരുന്ന ഓപ്ഷനുകളിൽ നിന്ന് 'ആപ്പ് ഇൻഫോ' എന്നത് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജിൽ ആപ്പ് ഐക്കണിന് താഴെയായി Force Stop എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുക്കുക. എങ്ങനെ സോഷ്യൽ മീഡിയാ ആപ്പുകളും ബ്രൗസറുകളും തിരഞ്ഞെടുത്ത് ഫോഴ്സ് സ്റ്റോപ്പ് ചെയ്യുക.