ഇന്ത്യൻ വിദ്യാർഥിനിയെ പ്രശംസിച്ച് ആപ്പിൾ മേധാവി ടിം കുക്ക്

അസ്മിയുടെ നേട്ടം രാജ്യത്തെ സർഗാത്മകതയുടെയും മികവിന്റെയും പ്രതിഫലനമാണെന്ന് കുക്ക് പറഞ്ഞു.

Update: 2023-06-12 07:51 GMT
Advertising

വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസിന്റെ ഭാഗമായി, ആപ്പിൾ കമ്പനി വിദ്യാർഥികൾക്കായി നടത്തിയ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച് മത്സരത്തിൽ വിജയിയായി ഇന്ത്യൻ വിദ്യാർഥിനി. മധ്യപ്രദേശിലെ ഇൻഡോർ മെഡി-ക്യാപ്‌സ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന 20 വയസുകാരി അസ്മി ജെയിൻ ആണ് ജേതാവായത്. ആപ്പിൾ മേധാവി ടിം കുക്ക് അസ്മിയെ വീഡിയോ കോൺഫറൻസിലൂടെ പ്രശംസിച്ചു. അസ്മിയുടെ നേട്ടം രാജ്യത്തെ സർഗാത്മകതയുടെയും മികവിന്റെയും പ്രതിഫലനമാണെന്ന് കുക്ക് പറഞ്ഞു.

കണ്ണിനു പ്രശ്‌നമുള്ളവർക്കായി ഐട്രാക്കിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്ന ആപ്പ് ആപ്പിളിന്റെ സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സിന്റെ സഹായത്തോടെ നിർമ്മിച്ചതിനാണ് അസ്മിക്ക് അംഗീകാരം ലഭിച്ചത്. ഈ ആപ്പ് ഉപയോഗിച്ച് കണ്ണിന്റെ പേശികളുടെ ശക്തി വർദ്ധിപ്പിക്കാം. സുഹൃത്തിന്റെ ബന്ധുവിന് ബ്രെയിൻ സർജറിക്ക് ശേഷം ഇരു കണ്ണുകളും തമ്മിൽ പൊരുത്തത്തോടെ പ്രവർത്തിപ്പിക്കാനാകാത്ത പ്രശ്‌നമുണ്ടായി, ഇതാണ് അസ്മിയെ ഇത്തരത്തിൽ ഒരു ആപ്പ് നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.

ആപ്പിളിന്റെ ശക്തമായ പ്രോഗ്രാമിങ് ഭാഷയായ സ്വിഫ്റ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപകാരപ്രദമായ ആപ്പുകൾ നിർമിക്കാൻ ആപ്പിൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരമാണ് സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച്. ഐ പാഡിലും മാക്കിലും പ്രവർത്തിപ്പിക്കാവുന്ന സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സ് ആപ്പിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. കോഡിങ് പരിജ്ഞാനം ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സ്. അതിനാൽ എല്ലാ വിദ്യാർഥികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News