ത്രഡ്സിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം നുറുമില്ല്യണിലെത്തിയെന്ന് മാർക്ക് സക്കർ ബർഗ്

പ്ലാറ്റ്‌ഫോമിന്റെ പെർഫോമൻസിൽ സംതൃപ്തനാണെന്ന് സക്കർ ബർഗ് പറഞ്ഞു

Update: 2023-10-29 13:48 GMT
Advertising

മെറ്റയുടെ ത്രഡ്‌സ് പ്ലാറ്റ്‌ഫോമിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം നുറു മില്ല്യണിലെത്തിയെന്ന് മാർക്ക് സക്കർ ബർഗ്. പ്ലാറ്റ്‌ഫോം തുടങ്ങിയിട്ട് ഇപ്പോൾ മുന്നുമാസമായെന്നും കമ്പനിയുടെ പോക്കിൽ താൻ സംതൃപ്തനാണെന്നും സക്കർ ബർഗ് പറഞ്ഞു.

ട്വിറ്ററിന് വെല്ലുവിളിയുയർത്തി കഴിഞ്ഞ ജുലൈയിലാണ് മെറ്റ ത്രഡ്‌സ് അവതരിപ്പിച്ചത്. ആദ്യത്തിൽ കൂടുതൽ ഉപയോക്താക്കളെ നേടാൻ സാധിച്ചെങ്കിലും ട്വിറ്ററിലേത് പൊലെയുള്ള ഫീച്ചറുകൾ ഇല്ലാത്തതിനാൽ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിന് നഷ്ടപ്പെടുകയായിരുന്നു.

ലോഞ്ചിന് ചെയ്ത് അഞ്ച് ദിവസത്തിനകം 100 മില്ല്യണിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ത്രഡ്‌സിന്റെ 50 ശതമാനത്തിലധകം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോഞ്ച് ചെയ്ത് ഒരാഴ്ചക്കകം 49 മില്ല്യൺ ദിനേന ഉപയോക്താക്കളുണ്ടായിരുന്ന പ്ലാറ്റ്‌ഫോമിൽ ദിനേന ഉപയോക്താക്കളുടെ എണ്ണം 23.6 മില്ല്യണിലേക്ക് കുറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News