ഫിസിക്കൽ അല്ല ഇനി കപാസിറ്റീവ് ബട്ടൺ: ആപ്പിൾ 16 ലൈനപ്പിലെ പുതിയ മാറ്റം ഇങ്ങനെ...

ഫിസിക്കൽ ബട്ടണെ അപേക്ഷിച്ച് കപാസിറ്റീവ് ബട്ടണിൽ അതിവേഗത്തിലുള്ള പ്രതികരണമാകും.

Update: 2024-04-23 13:37 GMT
Editor : rishad | By : Web Desk

ഐഫോൺ 15 സീരീസ്

Advertising

ന്യൂയോർക്ക്: ഫോണുകളിലെ ഫിസിക്കൽ ബട്ടണുകള്‍ ആപ്പിൾ ഒഴിവാക്കാനൊരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. ഐഫോൺ 15 ലൈനപ്പിൽ ഈ മാറ്റം ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫിസിക്കൽ ബട്ടൺ നിലനിർത്തിത്തന്നെയാണ് ആപ്പിൾ 15 ലൈനപ്പ് ഇറക്കിയത്.

ഇപ്പോഴിതാ ഈ വർഷം ഇറക്കുന്ന ആപ്പിൾ 16 മോഡലിൽ ഫിസിക്കൽ ബട്ടൺ ഒഴിവാക്കി പകരം കപാസിറ്റീവ് ബട്ടണായിരിക്കും ഫോണിന്റെ വശങ്ങളിൽ ഉണ്ടാവുക. ഫിസിക്കൽ ബട്ടണെ അപേക്ഷിച്ച് കപാസിറ്റീവ് ബട്ടണിൽ അതിവേഗത്തിലുള്ള പ്രതികരണമാകും. ഉപയോഗിക്കുന്ന ആളുകളുടെ ചെറിയൊരു സ്പർശനത്തിൽപോലും ഫോൺ 'ഓൺ' ആകും. കപാസിറ്റീവ് ബട്ടണിന്റെ ഘടകങ്ങൾ തായ് വാൻ ആസ്ഥാനമായുള്ള വിതരണക്കാരിൽ നിന്നും ഓർഡർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

രണ്ട് ടാപ്റ്റിക് എഞ്ചിൻ മോട്ടോറുകളാവും ഈ ബട്ടണിൽ പ്രവർത്തിക്കുക. ഈ ടാപ്റ്റിക് എഞ്ചിനാണ് പ്രവർത്തനം അതിവേഗത്തിലാക്കുക. ഐഫോൺ 15 മോഡലിൽ പരീക്ഷിക്കാനിരുന്ന ഈ ബട്ടൺ, സാങ്കേതിത തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു. പിന്നാലെ ഐഫോൺ 15 സീരീസിനായി സ്റ്റാൻഡേർഡ് മെക്കാനിക്കൽ ബട്ടണുകൾ ഉപയോഗിക്കുന്നതിലേക്ക് തന്നെ കമ്പനി മടങ്ങി. എന്നിരുന്നാലും ഒരു മാറ്റം എന്ന നിലയ്ക്ക് പ്രോ മോഡലുകളില്‍ "ആക്ഷൻ ബട്ടൺ" അവതരിപ്പിക്കുകയും ചെയ്തു.

ഐഫോൺ 16ൻ്റെ കപ്പാസിറ്റീവ് ബട്ടൺ ഘടകങ്ങൾ 2024 മൂന്നാം പാദത്തിലാകും ഉല്‍പ്പാദനത്തിനൊരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ മോഡല്‍ സെപ്തംബറില്‍ അവതരിപ്പിക്കാനിരിക്കെ വൈകിയുള്ള കപാസിറ്റീവ് ബട്ടണുകളുടെ ഉല്‍പ്പാദനം ഒരുപക്ഷേ 2025ലേക്കാകും എന്ന വിലയിരുത്തലുകളും ഉണ്ട്. ഐഫോൺ 16ല്‍ കപ്പാസിറ്റീവ് ബട്ടണുകൾ ഉപയോഗിച്ച് ആപ്പിൾ മുന്നോട്ട് പോകുകയാണെങ്കിൽ, 2017ൽ iPhone Xനൊപ്പം 'ഹോം ബട്ടൺ' ഒഴിവാക്കിയതിന് ശേഷം ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈൻ അപ്‌ഡേറ്റുകളിൽ ഒന്നായി ഇത് മാറും.

അതേസമയം ഐഫോൺ 16 മോഡലുകൾ ഒരു പുതിയ “ക്യാപ്ചർ ബട്ടണ്‍” വരുമെന്നും അഭ്യൂഹങ്ങളുണ്ട്. ക്യാമറ ആപ്ലിക്കേഷൻ വേഗത്തിൽ തുറക്കാനും ക്ലിക്ക് ചെയ്യാനും ഉപകരിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News