സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് എച്ച്.ടി.സി തിരിച്ചുവരുന്നു

ജൂൺ 12ന് എച്ച്ടിസിയുടെ പുതിയ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്

Update: 2024-06-10 08:31 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങി എച്ച്.ടി.സി. തായ്‌വാൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയാണ് എച്ച്.ടി.സി. മുമ്പ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ സജീവ സാന്നിധ്യമായിരുന്നു എച്ച്.ടി.സി. എന്നാല്‍ കുറച്ച് കാലമായി അവരുടെ ഭാഗത്ത് നിന്ന് പുതിയ മോഡലുകളൊന്നും വന്നിരുന്നില്ല.

ഇപ്പോഴിതാ ജൂണ്‍ 12ന് എച്ച്‌ടിസിയുടെ പുതിയ ഫോണ്‍ തായ്‌വാനില്‍ ലോഞ്ച് ചെയ്യാനിരിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന വിവരം എച്ച്‌ടിസി തന്നെയാണ് എക്‌സിലൂടെയാണ് അറിയിച്ചത്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഫോണിന്‍റെ ചിത്രം സഹിതം എച്ച്‌ടിസിയുടെ അറിയിപ്പുണ്ട്. കഴിഞ്ഞ വർഷം യൂറോപ്പിൽ എച്ച്.ടി.സി യു23 പ്രോ പുറത്തിറക്കിയിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല.

പരിമിതമായ പതിപ്പായിരുന്നു അന്ന് പുറത്തിറക്കിയിരുന്നത്. ചില യൂറോപ്യൻ രാജ്യങ്ങളിലും തായ്‌വാനിലും മാത്രമേ ആ മോഡല്‍ ലഭ്യമായിരുന്നുള്ളൂ. എന്നിരുന്നാലും, അടുത്തയാഴ്ച എച്ച്ടിസി അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്‌ഫോൺ എച്ച്ടിസി യു 24 പ്രോ ആയിരിക്കാം എന്നാണ് പറയപ്പെടുന്നത്. അത് പരിമിതമായി പതിപ്പായിരിക്കില്ലെന്നും എല്ലാ രാജ്യങ്ങളിലും ലഭ്യമാകുമെന്നാണ് വിവരം. എച്ച്.ടി.സി യു23 പ്രോയുടെ തുടര്‍ച്ച എന്ന നിലയിലാണ് എച്ച്ടിസി യു24 പ്രോ വരിക. 

എന്നാല്‍ ഫീച്ചറുകളിലെല്ലാം കാര്യമായ മാറ്റങ്ങളുണ്ടാകും. എച്ച്.ടി.സി യു24 പ്രോയുടെ ഫീച്ചറുകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ ആന്‍ഡ്രോയ്‌ഡ് 14, 12 ജിബി റാം എന്നിവയായിരിക്കും എച്ച്‌ടിസി യു24വിന്‍റെ പ്രധാന ഫീച്ചറുകള്‍.ഫോണിന് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായിരുന്നു എച്ച്ടി‌സി. എന്നാല്‍ പിന്നീട് സാംസങ് അടക്കമുള്ള കമ്പനികളുടെ മത്സരത്തോടെ വിപണിയിലെ സാന്നിധ്യം കുറയുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News