ഓക്‌സിജന്‍റെ ഏറ്റവും പുതിയ ഷോറൂം ഇടപ്പള്ളിയില്‍; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

അത്യാകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

Update: 2021-08-16 11:06 GMT
By : Web Desk

കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ സ്ഥാപനമായ ഓക്‌സിജന്‍റെ  ഏറ്റവും പുതിയ ഷോറൂം ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പി, കളമശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‍സണ്‍ സീമ കണ്ണന്‍ എന്നിവരും ഉദ്ഘാടനത്തിനെത്തി.


ഓക്സിജന്‍റെ പുതിയ ഷോറൂം രണ്ട് നിലകളിലായാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.  മുപ്പതാമത്തെ ഷോറൂമാണ് ഇത്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും ഏറ്റവും പുതിയ മോഡലുകളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

അത്യാകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും 25% വരെയാണ് ഡിസ്‌കൗണ്ട്. ലാപ്‌ടോപ്പുകള്‍ക്ക് 30%വരെ കിഴിവുണ്ട്, 70%വരെ വിലക്കുറവില്‍ ആക്‌സസറികള്‍, 50% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വിലക്കുറവില്‍ റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്‌മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് മറ്റ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.


കൂടാതെ ഓണം പ്രമാണിച്ച് ഓക്‌സിജനില്‍ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബ്രാന്‍ഡുകള്‍ നല്‍കുന്ന 2 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്‌സിലേക്കെത്തുന്നതാണ്.


ഷോപ്പിങ്ങ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഉണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. ഹോം അപ്ലയന്‍സുകളായാലും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളായാലും എന്തും ഏറ്റവും ഗുണമേയുളള ഉത്പ്പങ്ങളാണ് ഓക്‌സിജന്‍ ഉപഭോക്താക്കളിലേക്കെത്തിച്ചിട്ടുളളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 9020100100

Full View


Tags:    

By - Web Desk

contributor

Similar News