വോയ്സ് മെസേജുകൾ ഇനി ടെക്സ്റ്റ് ഫോർമാറ്റിലേക്ക് ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

വാട്സ് ആപ്പിൻ്റെയോ, ഫേസ് ബുക്കിൻ്റെയോ സെർവ്വറിലേക്ക് മാറ്റാതെ ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചർ പ്രവർത്തിക്കുക.

Update: 2021-09-13 06:52 GMT
Editor : Midhun P | By : Web Desk
Advertising

ഉപയോക്താക്കൾക്ക് വേണ്ടി തുടർച്ചയായി പുത്തൻ സവിശേഷതകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്സ് ആപ്പ്.  അടുത്തിടെ ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും  ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാനുള്ള ഓപ്ഷൻ അവതരിപ്പിക്കുമെന്ന വാർത്ത വന്നതോടെ പുതിയ അപ്ഡേഷനായി കാത്തിരിക്കുകയാണ് വാട്സ് ആപ്പ് ഉപയോക്താക്കൾ.



 


ഇപ്പോഴിതാ മറ്റൊരു ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ്  വാട്സ് ആപ്പ്.  വാട്സ് ആപ്പിലൂടെ അയക്കുന്ന വോയ്സ് മെസേജുകളെ ഇനി ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റാനുള്ള  പുതിയ ഫീച്ചറാണ് ഉപയോക്താക്കൾക്കായി വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ് ആപ്പിൻ്റെയോ, ഫേസ് ബുക്കിൻ്റെയോ സെർവ്വറിലേക്ക് മാറ്റാതെ ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചർ പ്രവർത്തിക്കുക.

ആദ്യ ഘട്ടത്തിൽ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചർ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച് റെക്കഗ്നിഷൻ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ  വോയ്സ് മെസേജിൽ നിന്ന് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റിയാൽ അത് വാട്സ് ആപ്പിൽ സേവ് ചെയ്യപ്പെടുകയും പിന്നിട് എത്ര വേണമെങ്കിലും വായിക്കാനും സാധിക്കും.


ഉപയോക്താക്കൾക്ക് വേണമെങ്കിൽ മാത്രം ഈ ഓപ്ഷൻ തെരഞ്ഞെടുത്താൽ മതി. തെരഞ്ഞെടുക്കുന്നുവെങ്കിൽ ഒറ്റ തവണ ഡിവൈസ് യൂസ് അനുവാദം നൽകേണ്ടതുണ്ട്. ഐഫോണുകളിൽ പരീക്ഷിച്ച ശേഷം വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും പുതിയ ഫീച്ചർ എത്തുമെന്നാണ് പ്രതീക്ഷ.



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News