ഒടുവില്‍‌ ഫേസ്ബുക്ക് തിരുത്തി, നോര്‍വെ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത നാപാം പെണ്‍കുട്ടിയുടെ ഫോട്ടോ റിസ്റ്റോര്‍ ചെയ്തു

Update: 2018-05-24 01:56 GMT
Editor : Damodaran
ഒടുവില്‍‌ ഫേസ്ബുക്ക് തിരുത്തി, നോര്‍വെ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത നാപാം പെണ്‍കുട്ടിയുടെ ഫോട്ടോ റിസ്റ്റോര്‍ ചെയ്തു

മണിക്കൂറുകള്‍ക്കകം തന്നെ ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഒരു ലോക നേതാവിന്‍റെ പോസ്റ്റിനെതിരെ ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരമൊരു നീക്കം

വിയറ്റ്നാം യുദ്ധത്തിന്‍റെ ക്രൂരത ലോകത്തിന് പകര്‍ന്നു നല്‍കിയ ലോകപ്രശസ്തമായ ഫോട്ടോ പോസ്റ്റ് ചെയ്ത നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗിന് മുന്നില്‍ ഫേസ്ബുക്ക് ഒടുവില്‍ മുട്ടുമടക്കി. പോസ്റ്റുകള്‍ സംബന്ധിച്ച തങ്ങളുടെ നിയമാവലിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോര്‍‌വീജിയന്‍ പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത ഫേസ്ബുക്ക് ഇന്ന് വിലക്ക് നീക്കി ഫോട്ടോ റിസ്റ്റോര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സോള്‍ബെര്‍ഗ് വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിനെ വെല്ലുവിളിച്ച് ഫോട്ടോ തന്‍റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഒരു ലോക നേതാവിന്‍റെ പോസ്റ്റിനെതിരെ ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരമൊരു നീക്കം നടത്തിയത്.

Advertising
Advertising

സംഭവം വിവാദമായതോടെ തീരുമാനം തിരുത്തിയ ഫേസ്ബുക്ക് പോസ്റ്റ് റിസ്റ്റോര്‍ ചെയ്തു. നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം സാധാരണ രീതിയില്‍ തങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സിന്‍റെ നഗ്നമായ ലംഘനമാണെന്നും എന്നാല്‍ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം രേഖപ്പെടുത്തുന്നതില്‍ ഈ ഫോട്ടോയ്ക്കുള്ള ആഗോള പ്രാധാന്യവും അതിനു പിന്നിലെ ചരിത്രവും തിരിച്ചറിയുന്നുവെന്നും വിശദമാക്കിയാണ് പരസ്യ ക്ഷമ പറയാതെ പറഞ്ഞ് ഫേസ്ബുക്ക് പഴയ തീരുമാനം തിരുത്തിയത്.

ബോംബ് ആക്രമണത്തിന് വിധേയയായ ശേഷം നഗ്ന ശരീരവുമായി ഓടിയ ഫാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടിയുടെ ഫോട്ടോ അസോസിയേറ്റ് ഫോട്ടോഗ്രാഫറായ നിക് യുടി ആണ് പകര്‍ത്തിയത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News