വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാന്‍ അവസരമൊരുക്കുമെന്ന് ഫേസ്ബുക്ക്
'നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍' എന്ന തലക്കെട്ടില്‍ വരുന്ന സന്ദേശത്തിലുള്ള ലിങ്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ഓരോരുത്തര്‍ക്കും പരിശോധിക്കാനാകും.
ലോകത്താകെയുള്ള 8.7 കോടിയോളം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇതില്‍ 5.62 ലക്ഷം പേര്‍ ഇന്ത്യക്കാരാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വിവരം ചോര്‍ന്നവര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരമൊരുക്കുമെന്നാണ് ഇപ്പോള്‍ ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലുള്ളവരാണ്, ഏഴ് കോടിയോളം പേര്‍. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ പത്ത് ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് സമ്മതിച്ചിരുന്നു. തങ്ങളുടെ 220 കോടി ഉപഭോക്താക്കള്‍ക്കും സന്ദേശമയക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. 'നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍' എന്ന തലക്കെട്ടില്‍ വരുന്ന സന്ദേശത്തിലുള്ള ലിങ്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ഓരോരുത്തര്‍ക്കും പരിശോധിക്കാനാകും.
നിങ്ങളുടെ വിവരങ്ങള്‍ ഏതെല്ലാം ആപ്പുകളാണ് ഉപയോഗിക്കുന്നത്. കേംബ്രിഡ്ജ് അനലറ്റിക്ക് ഏതെല്ലാം ആപ്ലിക്കേഷനുകള്‍ക്കാണ് വിവരങ്ങള്‍ നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അറിയാനാകും. അതിനൊപ്പം ഈ ആപ്ലിക്കേഷനുകളിലേക്ക് വിവരങ്ങള്‍ പങ്കുവെക്കരുത് എന്നുണ്ടെങ്കില്‍ അതും രേഖപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ച പ്രതിസന്ധി നേരിടുന്ന ഫേസ്ബുക്കിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് സുക്കര്‍ബര്‍ഗും കൂട്ടരും നടത്തുന്നത്.