ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ഫോണുകള്‍ക്ക് വന്‍ ഓഫര്‍
ബിഗ് ബില്യണ്‍ ഡേ സെയിലിനോടനുബന്ധിച്ച് ഫഌപ്പ്കാര്‍ട്ട് തെരഞ്ഞെടുത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരുക്കുന്നത് വമ്പന്‍ ഓഫറുകള്‍
ബിഗ് ബില്യണ്‍ ഡേ സെയിലിനോടനുബന്ധിച്ച് ഫ്ളിപ്പ്കാര്‍ട്ട്, തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരുക്കുന്നത് വമ്പന്‍ ഓഫറുകള്‍. പുറമെ ബിഗ് ബില്യണ്‍ ബൈ ബാക്ക് ഗ്യാരന്റി പ്രകാരം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 90 ശതമാനം വരെ വിലയും ലഭിക്കും. ഒക്ടോബര്‍ 10 മുതല്‍ പതിനാല് വരെയാണ് വില്‍പന. മുന്‍ വര്‍ഷങ്ങളിലേത് പേലെ ദിവസവും ഓരോ വിഭാഗമായാണ് വില്‍പന.
ഓഫറില്‍ ലഭിക്കുന്ന ചില മോഡലുകള്‍
അസ്യുസ് സെന്‍ഫോണ്‍മാക്‌സ് പ്രോ എംവണ്‍(3ജിബി, 32 ജിബി)9,999 രൂപക്കാണ് വില്‍ക്കുന്നത്. 10,999 ആണ് ഇതിന്റെ യഥാര്‍ത്ഥ വില. സ്‌നാപ്ട്രാഗണ്‍ 636 പ്രൊസസറുള്ള മോഡല്‍ ആദ്യമായാണ് പത്തായിരത്തിനും താഴെ വില്‍ക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ മോഡലിന്റെ 6ജിബി റാം വാരിയന്റ് 12,999തിന് ആണ് വില്‍ക്കുന്നത്. 14,999 ആണ് യഥാര്‍ത്ഥ വില. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 5000എം.എ.എച്ച് ബാറ്ററി, ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍.
ഇതിന് പുറമെ 29,999 രൂപ വിലയുള്ള അസ്യുസ് സെന്‍ഫോണ്‍ 5സെഡ് 24,999 രൂപക്കും ലഭിക്കും. പുറമെ വണ്‍പ്ലസ് ഉപയോക്താക്കള്‍ സെന്‍ഫോണ്‍ 5സെഡുമായി കൈമാറ്റം ചെയ്യുകയാണെങ്കില്‍ പ്രത്യേകം ഡിസ്‌കൗണ്ടും, എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡുടമകള്‍ക്ക് 10ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പുറമെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാനുമാവും.
ഷവോമി, ഓപ്പോ, ഹോണര്‍, റിയല്‍മി എന്നീ കമ്പനികളുടെ മോഡലുകളും വിലക്കുറവില്‍ സ്വന്തമാക്കാനാവും.
റിയല്‍മിയുടെ അടുത്തിടെ ഇറങ്ങിയ മോഡലായ സിവണ്‍ 6,999 രൂപയ്ക്കാണ്, യഥാര്‍ത്ഥ വില(8,999). ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട്2- 4,999 രൂപക്കും(യഥാര്‍ത്ഥ വില6,999) പാനാസോണിക് പി91 എന്ന മോഡല്‍ 2,999 രൂപക്കും(യഥാര്‍ത്ഥ വില 7,990), ഓപ്പോ എവണ്‍ പുതിയ എഡിഷന്‍ മോഡലായ എ71- 6,999നും(യഥാര്‍ത്ഥ വില 10,990) ഹോണര്‍ 7എസ് 6,499നും(യഥാര്‍ത്ഥ വില 8,999)സ്വന്തമാക്കാം. എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഇതിന് പുറമെ ലഭിക്കും. നോ കോസ്റ്റ് ഇ.എം.ഐ, കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും ഫ്ളിപ്പ് കാര്‍ട്ട് ഒരുക്കുന്നുണ്ട്.