പ്രളയദുരിതം നേരിടുന്ന കേരളത്തിന് ആശ്വാസം പകരുന്നതിന് യു.എ.ഇയിൽ ഫണ്ട്​ സമാഹരണം തുടരുന്നു

Update: 2018-09-11 20:35 GMT

പ്രളയദുരിതം നേരിടുന്ന കേരളത്തിന് ആശ്വാസം പകരുന്നതിന് യു.എ.ഇയിൽ ഫണ്ട്സമാഹരണം തുടരുന്നു. ശൈഖ് ഖലീഫാ ഫൗണ്ടേഷൻ, യു.എ.ഇ റെഡ് ക്രസൻറ് എന്നിവക്കു കീഴിലായാണ്
തുകയും സാധന സാമഗ്രികളും സംഭരിക്കുന്നത്.

Full View

പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിന് തുണയായി മാറാൻ യു.എ.ഇ നടത്തുന്ന ഫണ്ട് സമാഹരണം പല തലങ്ങളിലായി പുരോഗമിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ തടസമാകില്ല എന്നു തന്നെയാണ് യു.എ.ഇ കരുതുന്നത്. ടെലികോം കമ്പനികളും പ്രധാന ബാങ്കുകളും മുഖേനയുള്ള വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇരുനൂറോളം കോടി രൂപ എമിറ്റേറ്റ്സ് റെഡ്ക്രസൻറിന് യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഇൗ തുക ഉപയോഗിച്ചുള്ള സഹായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സന്നദ്ധമാണെന്നും റെഡ്ക്രസൻറ് ദുബൈ റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഭവന നിർമാണത്തിനാണ് റെഡ് ക്രസൻറ് മുൻകൈയെടുക്കുക. കേരളത്തിൽ സംഭവിച്ച നാശനഷ്ടം സംബന്ധിച്ച് ഇന്ത്യയിലെ യു.എ.ഇ അംബാസഡറുടെ റിപ്പോർട്ട് ലഭിക്കുന്നതിൻ പ്രകാരം മറ്റ് സഹായ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൃത്യത ലഭിക്കും. വസ്ത്രം, മരുന്നുകൾ, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവയടക്കം 65 ടൺ ഉൽപന്നങ്ങളാണ് കേരളത്തിന് നൽകാനായി മാത്രം റെഡ്ക്രസൻറ് ഗോഡൗണിൽ സംഭരിച്ചു വെച്ചിരിക്കുന്നത്. അനുമതി ലഭിച്ചാൽ അടുത്ത മാത്രയിൽ ഇന്ത്യയിലേക്ക് അവ എത്തിക്കും.

Tags:    

Similar News