"നട്ടെല്ലില്ലാത്തവരാണ് തൃണമൂലിലേക്ക് തിരിച്ചുപോകുന്നത്'' വിവാദ പരാമര്‍ശവുമായി ബിജെപി എം.പി

പശ്ചിമ ബംഗാളിലെ ബി.ജെ.പിക്കുള്ളിലെ കലഹങ്ങള്‍ മൂലവും പാര്‍ട്ടിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാത്തതും മൂലമാണ് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നത്

Update: 2021-06-10 10:54 GMT
Editor : Roshin | By : Web Desk
Advertising

തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന പലരും തിരിച്ച് തൃണമൂലിലേക്ക് തിരിച്ചുപോകുന്ന സാഹചര്യത്തെ വിമര്‍ശിച്ച് ബംഗാളിലെ ബിജെപി എംപി സൌമിത്ര ഖാന്‍. നട്ടെല്ലില്ലാത്തവരാണ് തൃണമൂലിലേക്ക് തിരിച്ചുപോകുന്നതെന്നായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം. പശ്ചിമ ബംഗാളിലെ ബി.ജെ.പിക്കുള്ളിലെ കലഹങ്ങള്‍ മൂലവും പാര്‍ട്ടിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാത്തതും മൂലമാണ് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നത്.

'രാഷ്ട്രപതിയുടെ ഭരണത്തിന്റെ ഭീഷണികളോട് ജനങ്ങൾ ദയ കാണിക്കില്ല' എന്ന് സര്‍ക്കാരിനെ പിന്തുണച്ച് ബിജെപി നേതാവ് രാജിബ് ബാനര്‍ജി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് എംപിയുടെ വിവാദ പ്രതികരണം. 42 ബിജെപി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ കൊല്ലപ്പെട്ടത്. അപ്പോള്‍ മൌനം പാലിക്കുന്നത് ഭരണകക്ഷിയോടുള്ള പിന്തുണയെയാണ് സൂചിപ്പിക്കുന്നത്. മന്ത്രിയാകാൻ കഴിയാത്തതിനാലാണോ നിങ്ങളുടെ പഴയ പാർട്ടിയിലേക്ക് വീണ്ടും പ്രവേശിക്കാൻ ശ്രമിക്കുകയാണോ? ഫേസ്ബുക്ക് പോസ്റ്റിലൂടെ എംപി ചോദിച്ചു.

മുന്‍ മമത മന്ത്രിസഭയിലെ അംഗമായിരുന്ന രാജിബ് ബാനര്‍ജി തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുകയും ഡോംജൂല്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയതു. മമത ബാനര്‍ജിയെ ഒറ്റിക്കൊടുത്ത ആര്‍ക്കും ബംഗാളില്‍ സ്ഥാനമില്ല എന്നുള്ള പോസ്റ്ററുകള്‍ ഡോംജൂരില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പല നേതാക്കളും തിരിച്ച് തൃണമൂലിലേക്ക് തിരിച്ചെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News