നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം

കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നുവീണത്

Update: 2024-08-07 10:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിൽ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേര്‍ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു.

കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നുവീണത്. പൈലറ്റായ സീനിയര്‍ ക്യാപ്റ്റന്‍ അരുണ്‍ മല്ലയടക്കം അഞ്ചു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ അപകടം. വിമാനത്തിലുണ്ടായിരുന്ന 19 പേരില്‍ പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കി 18 പേരും മരിച്ചു. 2019ൽ മറ്റൊരു എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News