'നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് കൗമാരക്കാരന് പണം നൽകി': അവതാരകനെ പുറത്താക്കി ബിബിസി

നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് 10000ത്തോളം പൗണ്ട് അവതാരകൻ കുട്ടിക്ക് നൽകിയെന്നാണ് 'ദി സൺ' പുറത്തു വിട്ട റിപ്പോർട്ട്

Update: 2023-07-10 08:22 GMT
Advertising

ലണ്ടൻ: കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് അവതാരകനെ സസ്‌പെൻഡ് ചെയ്ത് ബിബിസി. കുട്ടിയുടെ അമ്മ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് നടപടി. ഇവരെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ട് ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.

നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് 10000ത്തോളം പൗണ്ട് അവതാരകൻ കുട്ടിക്ക് നൽകിയെന്നാണ് 'ദി സൺ' പുറത്തു വിട്ട റിപ്പോർട്ട്. അവതാരകന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. മൂന്ന് വർഷത്തോളം ഇയാൾ കുട്ടിക്ക് പൈസ അയച്ചു നൽകിയെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. കുട്ടിക്ക് 17വയസ്സുള്ളപ്പോൾ മുതലാണ് ഇയാൾ പൈസ നൽകിത്തുടങ്ങിയത്. ബിബിസിക്ക് മെയിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നെയും ഒരു മാസത്തോളം ഇയാൾ വാർത്താ അവതരണം തുടർന്നുവെന്നും ഇവർ ആരോപിക്കുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിന്റ ഭാഗമായാണ് അവതാരകനെ പുറത്താക്കിയതെന്നുമാണ് ബിബിസിയുടെ പ്രതികരണം. വാർത്തയുടെ അടിസ്ഥാനത്തിൽ കമ്പനിയെ സമീപിച്ചിരുന്നുവെന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും ലണ്ടൻ മെട്രോപൊളിറ്റിൻ പൊലീസ് അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News