വടക്കന്‍ കാനഡയില്‍ അത്യുഷ്ണം; ലിറ്റണില്‍ രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയര്‍ന്ന ചൂട്

നാല് ദിവസത്തിനിടെ സാധാരണയില്‍ കവിഞ്ഞ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

Update: 2021-06-30 03:28 GMT

വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ അത്യുഷ്ണം. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വീട് വിട്ടിറങ്ങരുതെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണില്‍ എക്കാലത്തെയും ഉയര്‍ന്ന ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്- 49.5 ഡിഗ്രി സെല്‍ഷ്യസ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് താപനില റെക്കോര്‍ഡ് ഭേദിച്ചത്.

ഈ ദിവസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളി മുതല്‍ തിങ്കള്‍ വരെയുള്ള കണക്കെടുത്താല്‍ പ്രദേശത്ത് 233 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ 130 വരെ മരണങ്ങളാണ് നാല് ദിവസത്തിനിടെ പൊതുവെ രേഖപ്പെടുത്താറുള്ളത്. മരണ കാരണം എന്തെന്ന് വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ അത്യുഷ്ണത്തിന് പിന്നാലെ എത്ര മരണമെന്ന് കണ്ടെത്താന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.

Advertising
Advertising

പ്രാഥമിക വിവര പ്രകാരം പെട്ടെന്നുള്ള 65 മരണങ്ങളാണ് നാല് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് വാന്‍കോവര്‍ പൊലീസ് അറിയിച്ചു. സറേയില്‍ തിങ്കള്‍ മുതല്‍ പെട്ടെന്നുള്ള 35 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബര്‍ണബിയില്‍ തിങ്കള്‍ മുതല്‍ പെട്ടെന്നുള്ള 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ കൂടുതലും പ്രായമായവരാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News