അമിതവണ്ണം കുറയ്ക്കുന്നവര്‍ക്ക് വന്‍തുക ബോണസ് പ്രഖ്യാപിച്ച് ചൈനീസ് ടെക് കമ്പനി

ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയത്

Update: 2024-06-10 11:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെയ്‍ജിങ്: അമിതവണ്ണം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കുള്ള കുറക്കുവഴിയാണ് പൊണ്ണത്തടി. തെറ്റായ ജീവിതശൈലിയാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണമുള്ളവര്‍ ദൈനംദിനജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വേറെയും. ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി ചൈനയിലെ ഒരു ടെക് കമ്പനി സ്വീകരിച്ച നടപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് വന്‍തുക ബോണസായി നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയത്. തടി കുറയ്ക്കുന്ന ജീവനക്കാര്‍ക്ക് ഏകദേശം ഒരു ദശലക്ഷം യുവാന്‍ (140,000 യുഎസ് ഡോളര്‍) ആയിരുന്നു വാഗ്ദാനം. കമ്പനി കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതിയില്‍ 150 ജീവനക്കാര്‍ ആകെ 800 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും 980,000 യുവാന്‍ ക്യാഷ് ബോണസായി നേടുകയും ചെയ്തുവെന്ന് ജിയുപായ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാമ്പുകളായിട്ടാണ് ഈ തടി കുറയ്ക്കല്‍ പ്രോഗ്രാം നടപ്പാക്കിയത്. ഒരു സെഷനില്‍ 30 ഓളം പേരുണ്ടാകും. അമിത ശരീരഭാരം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി ഇതേവരെ അഞ്ചോളം ക്യാമ്പുകളാണ് നടത്തിയത്. ഒരു ക്യാമ്പില്‍ മൂന്ന് ഗ്രൂപ്പുകള്‍ ഉണ്ടാകും. പത്ത് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പും. ഓരോ ആഴ്ചയും ഇവരുടെ ശരീഭാരം പരിശോധിക്കും. ഓരോ ഗ്രൂപ്പിലും മൊത്തത്തില്‍ കുറയുന്ന ഓരോ 500 ഗ്രാമിനും 400 യുവാന്‍ (55 യുഎസ് ഡോളര്‍)വീതം ലഭിക്കും. ഏതെങ്കിലും ഒരു അംഗത്തിന് ഭാരം കൂടിയാല്‍, ആ ഗ്രൂപ്പിന്‍റെ ബോണസ് നഷ്ടപ്പെടുകയും, 500 യുവാന്‍ വീതം അവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മാസത്തേക്ക് നടത്തിയ ക്യാമ്പുകളില്‍ ആരുടെയും ശരീരഭാരം കൂടിയില്ല. .''നിങ്ങള്‍ മെലിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ബോണസ് മാത്രമല്ല , ഗ്രൂപ്പിന്റെ ബോണസ്സും നഷ്ടമാകും '', ലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് ലി ഈ പ്രോഗ്രാമില്‍ ചേര്‍ന്നത്. ഭക്ഷണം നിയന്ത്രിച്ചതിനൊപ്പം ഓട്ടം, നീന്തല്‍, ബാസ്‌കറ്റ്‌ബോള്‍ കളി തുടങ്ങിയ കായികവിനോദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അങ്ങനെ ലീക്ക് 17.5 കിലോ ഭാരം കുറയുകയും 7,410 യുവാന്‍ (യുഎസ് $1,000) അധിക ബോണസായി ലഭിക്കുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News