ചരിത്രത്തിലേക്കൊരു ഓരിയിടല്‍; 12,500 വർഷം മുമ്പ്‌ വംശനാശം സംഭവിച്ച ഡയർ വുൾഫ് ചെന്നായ്ക്കളെ പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ

'ഗെയിംസ് ഓഫ് ത്രോൺസ്' എന്ന ഹിറ്റ് സീരീസിലൂടെ ഡയർ വുൾഫ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

Update: 2025-04-09 04:28 GMT
Editor : Lissy P | By : Web Desk

ടെക്സാസ്: 12,500 വർഷം മുമ്പ്‌ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ഡയർ വുൾഫ് എന്നയിനം ചെന്നായയെ ജീൻ എഡിറ്റിങ്ങിലൂടെ പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ.  'ഗെയിംസ് ഓഫ് ത്രോൺസ്' എന്ന ഹിറ്റ് സീരീസിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയവരാണ് വെളുത്ത കമ്പിളി രോമമുള്ള ഡയർ വുൾഫ്,. പതിനായിരം വർഷം പഴക്കമുള്ള  പല്ലിൽ നിന്നും തലയോട്ടിയിൽ നിന്നും ഡിഎൻഎ വേർതിരിച്ചാണ് ഈ നിർണായക കാൽവെപ്പ് ശാസ്ത്രലോകം നടത്തിയത്. ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് കമ്പനിയാണ് ഇവക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നത്.

റിമസ്, റോമുലസ്, എന്ന് പേരിട്ട ഡയർ വുൾഫിനെ രഹസ്യകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. വംശനാശം സംഭവിച്ച ജീവികളെ പുനഃസൃഷിടക്കാനുള്ള ശ്രമത്തിന്‍റെ നിർണായകമായ കാല്‍വെപ്പാണിതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. 

Advertising
Advertising

2024 ഒക്ടോബർ ഒന്നിനാണ് ഇവയുടെ ജനനം. ആറ് മാസം മാത്രം പ്രായമുള്ള  ഇവക്ക് നാല് അടി നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. പുരാതന ഡിഎൻഎ, ക്ലോണിംഗ്, ജീൻ എഡിറ്റിംഗ് എന്നിവ ഉപയോഗിച്ചാണ്  ചെന്നായക്കുട്ടികളെ സൃഷ്ടിച്ചതെന്ന്  കൊളോസൽ ബയോസയൻസസ് കമ്പനി പറഞ്ഞു. ഒരുകാലത്ത് വടക്കേ അമേരിക്കയിൽ വിഹരിച്ചിരുന്ന ഒരു പ്രധാന വേട്ടക്കാരനായിരുന്നു ഈ ചെന്നായ. സാധാരണ ചെന്നായയേക്കാള്‍ വലിപ്പവും കട്ടിയുള്ള രോമവും ശക്തമായ താടിയെല്ലുമാണ് ഈ ഇനത്തിനുണ്ടാകുക.

10 അടി ഉയരമുള്ള വേലികളാൽ ചുറ്റപ്പെട്ട 2,000 ഏക്കർ സ്ഥലത്താണ് ഡയർ വുൾഫ് ചെന്നായ്ക്കളെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.    സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഡ്രോണുകളുടെയും സിസിടിവി ക്യാമറുകളുടെയും നിരീക്ഷണത്തിലാണ് ഇവയെ പരിപാലിക്കുന്നത്.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News