ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി

കിഴക്കൻ പ്രവിശ്യയായ വടക്കൻ മലുകുവിൽ ശനിയാഴ്ച വൈകുന്നേരമാണ് ഭൂചലനമുണ്ടായത്

Update: 2023-07-30 06:58 GMT
Advertising

ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ വടക്കൻ മലുകുവിൽ ശനിയാഴ്ച വൈകുന്നേരം റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്തോനേഷ്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

എന്നാൽ ഭൂചലനത്തിന് ഭീമൻ തിരമാലകൾ സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പശ്ചിമ ജാവ പ്രവിശ്യയിൽ കഴിഞ്ഞ നവംബറിലുണ്ടായ ഭൂചലനത്തിൽ 602 പേർ കൊല്ലപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഏപ്രിൽ 3ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. എന്നാൽ ഇതിൽ ആളപായമോ നാശനഷടമോ സംഭവിച്ചില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News