ഇരട്ട ഹൃദയാഘാതം; 33-ാം വയസിൽ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ അന്തരിച്ചു

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്

Update: 2023-08-31 02:13 GMT
Editor : Lissy P | By : Web Desk
Advertising

ബ്രസീലിയ: ബ്രസീലിയൻ ഇൻഫ്‌ളുവൻസർ ലാരിസ ബോർജസ് ഇരട്ട ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 33 ാം വയസിലായിരുന്നു അന്ത്യം. ലാരിസ ബോർജസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചതെന്നും കുടുംബം അറിയിച്ചു.

ഇത്രയും ചെറുപ്രായത്തിൽ അവളെ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഹൃദയം നുറുങ്ങുന്ന വേദനയാണ്. ജീവൻ നിലനിർത്താൻ അവൾ ധീരമായി പോരാടിയെന്നും കുടുംബം കൂട്ടിച്ചേർത്തു. ഫിറ്റ്നസ്, ഫാഷൻ, യാത്രാ തുടങ്ങിയവയായിരുന്നു ബോർഗെസിന്റെ പ്രധാന ഹോബികൾ. ഇതിന്റെ വീഡിയോകൾ ഇൻസ്റ്റഗ്രാമില് പതിവായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഏകദേശം 30,000 ഫോളോവേഴ്സ് ലാരിസ ബോർജസിന് ഇൻസ്റ്റഗ്രാമിലുണ്ട്.

ഗ്രാമഡോയിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 20 നാണ് ലാരിസ ബോർജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. തുടർന്ന് കോമ അവസ്ഥയിലാകുകയും ചികിത്സക്കിടെ വീണ്ടും ഹൃദയാഘാതമുണ്ടാകുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചത്. അതേസമയം മരണകാരണം വ്യക്തമല്ലെന്നും ഹൃദയാഘാതമുണ്ടായ സമയത്ത് മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്ന് അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം ലബോറട്ടറി പരിശോധനകളിലൂടെ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News