സ്യൂട്ട്കേസില്‍ കോടികളുമായി നാടുവിടാനൊരുങ്ങി മുന്‍ യുക്രേനിയന്‍ എം.പിയുടെ ഭാര്യ; ഒടുവില്‍ പിടിയില്‍

എന്നാല്‍ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വച്ച് സുരക്ഷാ ജീവനക്കാര്‍ അവരെ പിടികൂടുകയായിരുന്നുവെന്ന് നെക്സറ്റ് മീഡിയ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2022-03-21 03:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുക്രേനിയൻ മുൻ പാർലമെന്‍റ് അംഗം കൊട്‌വിറ്റ്‌സ്കിയുടെ ഭാര്യ 28 മില്യൺ ഡോളറും 1.3 മില്യൺ യൂറോയുമായി രാജ്യം വിടാൻ ശ്രമിച്ചതായി റിപ്പോർട്ട്. പണം സ്യൂട്ട് കേസുകളിലാക്കിയാണ് യുവതി നാടുവിടാനൊരുങ്ങിയത്.

സകർപാട്ടിയ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാല്‍ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വച്ച് സുരക്ഷാ ജീവനക്കാര്‍ അവരെ പിടികൂടുകയായിരുന്നുവെന്ന് നെക്സറ്റ് മീഡിയ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം പിന്നിടുമ്പോഴും ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ് റഷ്യ. മരിയുപോൾ പിടിച്ചടക്കാനുള്ള പദ്ധതികൾ ഊർജിതമാക്കി. നഗരം പിടിച്ചടക്കാനുള്ള നീക്കത്തിനിടെ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ റഷ്യ വീണ്ടും ബോംബാക്രമണം നടത്തി. അതിനിടെ യുദ്ധത്തിന് മുന്നറിയിപ്പുമായി സെലൻസ്കി രംഗത്തെത്തി.ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്നും യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കി പറഞ്ഞു. യുക്രൈനിലെ റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനവും സെലൻസ്കി മരവിപ്പിച്ചു. 11 രാഷ്ട്രീയ പാർട്ടികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

പുതിയ ലോകക്രമം സൃഷ്ടിക്കലാണ് പുടിന്‍റെ ശ്രമമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി.റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് 10 ദശലക്ഷം പേർ പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.പലായനം ചെയ്തവരിൽ 90 ശതമാനവും സ്തീകളും കുട്ടികളുമാണ്. യുനിസെഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.5 ദശലക്ഷത്തിലധികം കുട്ടികളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്.മനുഷ്യക്കടത്ത് ഉൾപ്പടെയുള്ളവ വർധിക്കാൻ സാധ്യതയുള്ളതായും യു.എൻ മുന്നറിയിപ്പ് നൽകി.റഷ്യയുടെ ആക്രമണം ദൈവനിന്ദയും മനുഷത്വമില്ലായ്മയുമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ റഷ്യയെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News