യു.എസിലെ ജൂത പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ വെടിവെച്ചു കൊന്നു

യു.എസിൽ തടവിൽ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Update: 2022-01-16 04:03 GMT
Advertising

യു.എസിലെ ടെക്‌സാസിൽ ജൂത പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാൾ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ സിനഗോഗിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ ആളുകളെ ബന്ദികളാക്കിയത്.

യു.എസിൽ തടവിൽ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News