റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; വൈദികനടക്കം 15പേർ കൊല്ലപ്പെട്ടു

സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്.

Update: 2024-06-24 02:39 GMT
Advertising

മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ വൈദികനടക്കം 15പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. 12ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. അക്രമിസംഘത്തിൽപ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താൻ തലവൻ സെർജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ഡെർബന്റ് നഗരത്തിലാണ് ചർച്ചിനും സിനഗോഗിനും നേരെ ആക്രമണമുണ്ടായത്. ഡാഗസ്താൻ തലസ്ഥാനമായ മഖാചക്‌ലയിലാണ് പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് സിനഗോഗിന് തീപിടിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News