'നമ്മൾ തമ്മിലടിക്കുമ്പോൾ ഹമാസ് ആഘോഷിക്കുകയാണ്'; ഭിന്നത തുറന്നുപറഞ്ഞ് ഇസ്രായേൽ പ്രസിഡന്റ്

തർക്കങ്ങളിൽനിന്നും രാഷ്ട്രീയ പ്രചാരണങ്ങളിൽനിന്നും നേതാക്കൾ വിട്ടുനിൽക്കണമെന്നും ഐസക് ഹെർസോഗ് പറഞ്ഞു.

Update: 2023-12-25 04:20 GMT
Advertising

ജറുസലേം: ഇസ്രായേലിലെ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാക്കി പ്രസിഡന്റ് ഐസക് ഹർസോഗ്. ആഭ്യന്തര തർക്കങ്ങൾ നമ്മെ ഭിന്നിപ്പിക്കുമ്പോൾ ശത്രു ആഘോഷിക്കുകയാണ്. രാഷ്ട്രീയ പ്രചാരണങ്ങളിൽനിന്നും പരസ്യമായ അഭിപ്രായപ്രകടനങ്ങളിൽനിന്നും നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

''നമ്മൾ പരസ്പരം പോരടിക്കുന്നത് കാണാൻ ശത്രു കാത്തിരിക്കുകയാണ്. അനാവശ്യ തർക്കങ്ങളിൽനിന്ന് നേതൃത്വം വിട്ടുനിൽക്കണം. ഈ ദുഷ്‌കരമായ സമയത്ത് ആഭ്യന്തര തർക്കങ്ങളിൽ ഏർപ്പെട്ടരുത്. നമ്മൾ തകന്നുപോകരുത്, തല ഉയർത്തിപ്പിടിച്ച് നിൽക്കണം''-രാഷ്ട്രത്തോട് നടത്തിയ വികാരാധീന പ്രസംഗത്തിൽ ഹെർസോഗ് പറഞ്ഞു.

ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരെയോർത്ത് ഹൃദയം വേദനയും ദുഃഖവും കൊണ്ട് വിറയ്ക്കുകയാണെന്ന് ഹെർസോഗ് പറഞ്ഞു. സൈനികരുടെ ധീരതയേയും ത്യാഗത്തേയും രാജ്യം ഓർക്കുന്നു. അവർ ഉത്തരവാദിത്വത്തോടെയും ഉറച്ച തീരുമാനത്തോടെയുമാണ് പോരാടുന്നത്. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ച് വീട്ടിലെത്തിക്കുന്നത് വരെ നമുക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News