മാതാപിതാക്കള്‍ ഉറങ്ങുമ്പോള്‍ 5 വയസുകാരന്‍ എട്ടാം നിലയില്‍ നിന്ന് വീണു മരിച്ചു
താഴേക്ക് വീണ കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട സെക്യൂരിറ്റി ഗാര്‍ഡ് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു
നോയിഡ: നോയിഡയില്‍ അഞ്ച് വയസുകാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. അക്ഷത് എന്ന കുട്ടിയാണ് മരിച്ചത്. മാതാപിതാക്കള്‍ ഉറങ്ങികിടക്കുമ്പോള്‍ ഇറങ്ങിപ്പോയ കുട്ടി എട്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അക്ഷത്തിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കുട്ടിയുടെ പിതാവ് പ്രഭാത് ചൗഹാന്‍ എം എന്‍ സിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ചൌഹാനും കുടുംബവും ഹൈഡ് പാര്‍ക്ക് സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഇവര്‍ ബിഹാര്‍ സ്വദേശികളാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഏകദേശം 5.45 ന് അക്ഷത്ത് പൂച്ചട്ടികളും ചെടികളുള്ള ഭാഗത്തേക്ക് പോയതാകാമെന്നാണ് നിഗമനം. പല ദിവസങ്ങളിലും കുട്ടി അതിരാവിലെ എണീറ്റ് വീടിന്റെ ചുറ്റും നടക്കാറുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ബാല്‍ക്കണിയില്‍ നിന്ന് ഗ്രില്ലുകള്‍ക്കിടയിലൂടെ ആവാം കുട്ടി താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. താഴേക്ക് വീണ കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട സെക്യൂരിറ്റി ഗാര്‍ഡ് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ബാല്‍ക്കണിയുടെ കമ്പികള്‍ തമ്മിലുള്ള ഉയരം കുറവായതിനാല്‍ കുട്ടികള്‍ വീഴാനുള്ള സാധ്യത ഉണ്ടെന്നും അതിനാല്‍ തങ്ങള്‍ ആരുംതന്നെ കുട്ടികളെ ബാല്‍ക്കണിയിലേക്ക് പോവാന്‍ സമ്മതിക്കാറില്ലെന്നും ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ പറഞ്ഞു.