'വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ തിരിച്ചു വരാൻ അനുവദിക്കില്ല'; ഇസ്രായേൽ

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി

Update: 2023-11-10 15:49 GMT

ഗസ്സ സിറ്റി: വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ തിരിച്ചു വരാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ. പുതിയ ഭരണ സംവിധാനവും സുരക്ഷാ ഭദ്രതയും ഉറപ്പുവരുത്തി മാത്രം അനുമതിയെന്നും ഇസ്രായേൽ.


ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി. ഗസ്സ സിറ്റിയിലെ നാല് ആശുപത്രികൾ ഇസ്രായേൽ കരസേന വളഞ്ഞിരിക്കുകയാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യംവെച്ചാണ് ഇസ്രായേൽ നീങ്ങുന്നത്. ആശുപത്രികളെല്ലാം ഒഴിയണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

Advertising
Advertising

ആശുപത്രിയിലെ സ്ഥിതിഗതികൾ ദുരന്തപൂർണമെന്ന് ശിഫാ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ അറിയിച്ചു. ഇന്ധനവും കുടിവെള്ളവും ലഭിക്കാൻ ലോകം ഒന്നും ചെയ്യുന്നില്ല. നിരവധി രോഗികൾ മരണത്തിൻറെ വക്കിലാണെന്നും പരിക്കേറ്റവർക്ക് കുറഞ്ഞ ചികിൽസ പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. നിർജലീകരണം കാരണം നിത്യവും അർബുദബാധിതനായ ഒരു കുഞ്ഞു വീതം മരണപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അൽശിഫ ആശുപത്രിക്ക് മുകളിൽ ഏതുനിമിഷവും ബോംബ് വീഴാമെന്നും എന്നാലും രോഗികളെ അനാഥരാക്കി എങ്ങും പോകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


ഫലസ്തീൻ വിഷയം ചർച്ച ചെയ്യാൻ ഖത്തർ അമീർ ഈജിപ്തിൽ എത്തിയിരുന്നു. ഖത്തർ അമീർ ഈജിപ്ത് പ്രസിഡന്റുമായി ഗസ്സ വിഷയം ചർച്ച ചെയ്തു. സാധാരണക്കാരുടെ ദുരിതങ്ങൾ കുറയ്ക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തെന്ന് ഖത്തർ അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News