കടുത്ത വിമർശനം: ജോലി സമയം 69 മണിക്കൂറാക്കാനുള്ള നീക്കത്തിൽ നിന്ന് ദക്ഷിണ കൊറിയ പിന്നോട്ട്

നേരത്തേ 52 മണിക്കൂറായിരുന്നു ദക്ഷിണ കൊറിയയിൽ ആഴ്ചയിലെ ശരാശരി ജോലിസമയം

Update: 2023-03-17 03:42 GMT
Advertising

സിയോൾ: കടുത്ത വിമർശനങ്ങൾക്കൊടുവിൽ ആഴ്ചയിൽ 69 മണിക്കൂർ ജോലിസമയമെന്ന നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞ് ദക്ഷിണ കൊറിയ. ജോലിസമയം വർധിപ്പിക്കുന്നത് വർക്ക്-ലൈഫ് ബാലൻസിനെ ബാധിക്കുമെന്ന വ്യാപക വിമർശനങ്ങളെത്തുടർന്നാണ് നിയമത്തിൽ അഴിച്ചു പണി നടത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

നേരത്തേ 52 മണിക്കൂറായിരുന്നു ദക്ഷിണ കൊറിയയിൽ ആഴ്ചയിലെ ശരാശരി ജോലിസമയം. എന്നാലിത് ജോലികൾ പൂർത്തിയാക്കുന്നതിന് മതിയാകുന്നില്ല എന്ന ബിസിനസ്സ് ഗ്രൂപ്പുകളുടെ ആവശ്യത്തെ തുടർന്ന് 69 മണിക്കൂറായി ഉയർത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമുയർന്നു. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പ് രാജ്യത്തെ യുവതീയുവാക്കളുടെ അഭിപ്രായം തേടണമെന്നും നിയമം പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.

ബ്രിട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ജോലി സമയം ആഴ്ചയിൽ നാല് ദിവസമായി കുറയ്ക്കുമ്പോൾ ജോലി സമയം വർധിപ്പിക്കാൻ കൊറിയ നീക്കം നടത്തിയത് ആഗോള തരത്തിലും ശ്രദ്ധയായിരുന്നു. ബ്രിട്ടണിൽ ജോലി സമയം കുറച്ചത് ഉത്പാദന ക്ഷമതയും തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെടുത്തിയതായാണ് പഠനങ്ങൾ തെളിയിച്ചത്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News