വടക്കൻ ഇസ്രായേലിൽ അസാധാരണ ഭൂകമ്പ മുന്നറിയിപ്പ്; സാങ്കേതിക തകരാറെന്ന് ഐഡിഎഫ്

ഹിസ്ബുല്ല ആക്രമണം കടുപ്പിക്കുന്ന ഗോലാൻ കുന്നുകൾ, ഹൈഫ ഉൾപ്പെടെയുള്ള മേഖലയിലാണ് നാട്ടുകാർക്ക് അപായ സന്ദേശം ലഭിച്ചത്

Update: 2024-10-26 08:59 GMT
Editor : Shaheer | By : Web Desk
Advertising

തെൽ അവീവ്: ഹിസ്ബുല്ല വടക്കൻ ഇസ്രായേലിൽ ആക്രമണം കടുപ്പിക്കുന്നതിനിടെ അസാധാരണമായി ഭൂകമ്പ മുന്നറിയിപ്പ്. വടക്കൻ ഇസ്രായേലിലെ നിരവധി മുനിസിപ്പാലിറ്റികളിൽ നാട്ടുകാർക്ക് ഭൂകമ്പ അലെർട്ട് ലഭിച്ചെന്ന് 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. എന്നാൽ, സാങ്കേതിക തകരാറിനെ തുടർന്നുള്ള വ്യാജ മുന്നറിയിപ്പാണിതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പ്രതികരിച്ചത്. വടക്കൻ മേഖലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടർന്നുള്ള പ്രകമ്പനമാണ് അലെർട്ടിന് ഇടയാക്കിയതെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇസ്രായേൽ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ഗോലാൻ കുന്നുകൾ, ഹൈഫ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണു നാട്ടുകാർക്ക് അപായ സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിസ്ബുല്ല ആക്രമണം കടുപ്പിക്കുന്ന മേഖലയാണിത്. ദിവസവും നൂറുകണക്കിനു റോക്കറ്റുകളാണ് ഹിസ്ബുല്ല മേഖലയിലേക്ക് അയയ്ക്കുന്നത്. മൊബൈൽ ഫോണുകളിൽ നിരവധി പേർക്ക് അലെർട്ട് ലഭിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു മിനിറ്റിനകം സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാനും നിർദേശമുണ്ടായിരുന്നു.

വടക്കൻ മേഖലയിൽ ഇന്നു രാവിലെ നടന്ന നിയന്ത്രിതമായ സ്‌ഫോടനത്തെ തുടർന്നാണ് ഭൂകമ്പ മുന്നറിയിപ്പുകൾ പോയതെന്നാണ് പ്രസ്താവനയിൽ വിശദീകരിച്ചത്. സ്‌ഫോടനം ഭൂകമ്പമായാണ് ഭൂചന മാപിനി മനസിലാക്കിയത്. ഇതേതുടർന്നാണ് മുന്നറിയിപ്പുകൾ പുറത്തിറക്കിയതെന്നും ജിയോളജിക്കൽ സർവേ പ്രസ്താവനയിൽ പറുന്നു.

അതേസമയം, ഹിസ്ബുല്ലയുടെ ആയുധശേഖരം നശിപ്പിച്ചതിന്റെ പ്രകമ്പനമാണ് ഉണ്ടായതെന്നും ഐഡിഎഫ് അവകാശപ്പെടുന്നുണ്ട്. ദക്ഷിണ ലബനാനിൽ സൈന്യം നടത്തിയ ഓപറേഷന്റെ സ്‌ഫോടകശബ്ദമാണ് വടക്കൻ ഇസ്രായേലിൽ കേട്ടതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.

Summary: Unusual earthquake alerts across northern Israel, IDF says false alarm

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News