ഹണിമൂണിനിടെ നവവരൻ ബീച്ചിൽ മുങ്ങിമരിച്ചു; പണവും മൊബൈലും വാടകയ്ക്കെടുത്ത കാറും വസ്ത്രങ്ങളുമടക്കം അടിച്ചുകൊണ്ടുപോയി കള്ളന്മാർ

ബീച്ചിൽ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന തക്കം നോക്കിയാണ് മോഷ്ടമാക്കൾ കവർച്ച നടത്തിയത്.

Update: 2023-06-13 08:15 GMT

കാലിഫോർണിയ: ഹവായിയിൽ ഭാര്യക്കൊപ്പം ഹണിമൂൺ ആഘോഷിക്കാനെത്തിയ നവവരൻ മുങ്ങിമരിച്ച തക്കത്തിന് പണവും സാധനങ്ങളും കവർന്ന് മോഷ്ടാക്കൾ. കാലിഫോർണിയയിൽ നിന്നുള്ള സ്റ്റീഫൻ ഫാൻ, ഭാര്യ ബ്രിട്ടാനി എന്നിവരാണ് മധുവിധു ആഘോഷിക്കാൻ ഹവായിയിൽ എത്തിയത്. എന്നാൽ ഇലക്‌ട്രിക് ബീച്ചിന്റെ തീരത്ത് സ്‌നോർക്കലിങ് നടത്തുമ്പോൾ സ്റ്റീഫനെ കാണാതാവുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികൾ ഉടനടി തെരച്ചിൽ നടത്തി അദ്ദേഹത്തെ കണ്ടെടുക്കുകയും സിപിആർ ഉൾപ്പെടെ നൽകുകയും ചെയ്തു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെയാണ് മോഷണം നടന്നത്. മൂന്ന് മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

Advertising
Advertising

ബീച്ചിൽ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന തക്കം നോക്കി ദമ്പതികളുടെ സാധനങ്ങളെല്ലാം കള്ളന്മാർ അപഹരിക്കുകയായിരുന്നു. ഇരുവരുടെയും ഫോണുകൾ, വാലെറ്റുകൾ, പണം, വസ്ത്രങ്ങൾ എന്നിവ കൂടാതെ ഇവർ വാടകയ്‌ക്കെടുത്ത് കൊണ്ടുവന്ന കാർ പോലും മോഷ്ടാക്കൾ അടിച്ചുകൊണ്ടുപോയി.

സംഭവത്തിനു പിന്നാലെ പൊതുജനങ്ങളുടെ ആവശ്യപ്രകാരം ബീച്ചിൽ ഒരു പുതിയ ലൈഫ് ഗാർഡ് സ്റ്റാൻഡ് സ്ഥാപിക്കാൻ അധികാരികൾ പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം, വിനോദസ‍ഞ്ചാരിയുടെ മരണവും അതിനു പിന്നാലെ നടന്ന മോഷണവും ഞെട്ടിക്കുന്നതാണെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News