എഐ ലോകത്ത് പുതിയ കളിയുമായി ചൈന; ചാറ്റ് ജിപിടിയെ ഞെട്ടിച്ച് ‘ഡീപ് സീക്ക്’

ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി

Update: 2025-01-28 05:23 GMT
DeepSeek,Chatgpt,ChatGPT
AddThis Website Tools
Advertising

ന്യൂഡൽഹി: എഐ ടൂളായ ‘ഡീപ് സീക്ക്’ (DeepSeek) എന്ന ചൈനീസ് താരമാണ് ടെക് മേഖലയിൽ ഇന്ന് ഏറ്റവും വലിയ ചർച്ച. ലോകവിപണിയെ പോലും പിടിച്ചുലച്ചിരിക്കുകയാണ് ഡീപ് സീക്കിന്റെ എൻട്രിയെന്നാണ് വിലയിരുത്തൽ.

ടെക് ലോകം കീഴടക്കിയ എഐ ടൂളുകളായ ​ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെല്ലാം മലർത്തിയടിച്ചിരിക്കുകയാണ് ചൈനീസ് എഐ ചാറ്റ് ബോട്ട് . സിലിക്കൺ വാലിയിലെ പ്രധാന സംസാരം ഇപ്പോൾ ഡിപ് സീക്കിനെ പറ്റിയാണ്.

ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി. വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ആസ്ഥാനമായുള്ള എഐ കമ്പനികളെ അപേക്ഷിച്ച് ഡീപ് സീക്ക് കുറഞ്ഞ ചെലവിലാണ് അവതരിപ്പിച്ചതെന്ന കണക്കുകൾ പുറത്തുവന്നതാണ് അമേരിക്കൻ വിപണിയെ പിടിച്ചുലച്ചത്. എഐ ചിപ്പ് നിർമാതാക്കളായ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി.

ചൈനയിലെ ഹാങ്‌ഷൗവിൽ പ്രവർത്തിക്കുന്ന കമ്പനി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ഡീപ്‌സീക്ക്.  2023 ജൂലൈയിലാണ് കമ്പനിയുടെ ഔദ്യോഗിക തുടക്കമെങ്കിലും ജനുവരി പത്തിന് ഡീപ് സീക്കിന്റെ എഐ പവർഡ് ചാറ്റ്ബോട്ട് അവതരിപ്പിച്ചതോ​ടെയാണ് കളിമാറിയത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ടോപ് റേറ്റിങിലെത്തുന്ന ​ഫ്രീ ആപ്പായി ഡീപ് സീ​ക്ക് മാറി. യുഎസ്, യുകെ,ചൈന എന്നിവിടങ്ങളിൽ ഏറ്റവും മികച്ച സൗജന്യ ആപ്പിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെക്കാൾ മികച്ച പെർഫോമൻസാണ് ഡീപ് സീക്ക് കാഴ്ചവെക്കുന്നത്. സൗജന്യമെന്നതിനൊപ്പം പരിധിയില്ലാത്ത ഉപയോഗവും ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ റിവ്യൂകളിലേറെയും അനുകൂലമായതും കൂടുതൽ സ്വീകാര്യത ലഭിക്കാനിടയാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News