ആഡംബര കാറില്‍ വച്ചു ബലാത്സംഗം ചെയ്തു; മൈക്ക് ടൈസണെതിരെ പരാതി, 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യം

ബലാത്സംഗത്തിനു ശേഷം തനിക്ക് ശാരീരികവും മാനസികവും വൈകാരികവുമായ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും സ്ത്രീ പരാതിയില്‍ പറയുന്നു

Update: 2023-01-25 06:56 GMT
Editor : Jaisy Thomas | By : Web Desk

മൈക്ക് ടൈസണ്‍

Advertising

ന്യൂയോര്‍ക്ക്: മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണെതിരെ പീഡന പരാതി. 1990-കളുടെ തുടക്കത്തിൽ ന്യൂയോർക്കിലെ അൽബാനിയിലെ ഒരു നിശാക്ലബ്ബിൽ കണ്ടുമുട്ടിയതിനു ശേഷം ആഡംബര കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി. കേസില്‍ സ്ത്രീ അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.


ബലാത്സംഗത്തിനു ശേഷം തനിക്ക് ശാരീരികവും മാനസികവും വൈകാരികവുമായ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഭവം നടന്ന തിയതി വ്യക്തമാക്കിയിട്ടില്ല. 1990കളുടെ തുടക്കത്തിൽ സംഭവിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇൻഡ്യാനപൊളിസിൽ വച്ച് ടൈസൺ തന്നെ ബലാത്സംഗം ചെയ്തുവെന്ന് സൗന്ദര്യമത്സര മത്സരാർത്ഥി ഡിസൈറി വാഷിംഗ്ടണ്‍ പരാതിപ്പെട്ടതും ഈ കാലഘട്ടത്തിലായിരുന്നു. 1992 ഫെബ്രുവരി 10 ന് വാഷിംഗ്ടണിനെ ബലാത്സംഗം ചെയ്തതിന് ടൈസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ടൈസണ്‍ മൂന്ന് വർഷം തടവും അനുഭവിച്ചു.



ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് സിവില്‍ നഷ്ടപരിഹാരം തേടാന്‍ അനുവദിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമപ്രകാരമാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. ടൈസന്‍റെ ആഡംബര കാറില്‍ കയറിയപ്പോള്‍ അയാള്‍ തന്നെ സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് സ്ത്രീ സത്യവാങ്മൂലത്തിൽ പറഞ്ഞു."ഞാൻ അയാളോട് പലതവണ വേണ്ടെന്ന് പറയുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അയാള്‍ എന്നെ ആക്രമിക്കുന്നത് തുടർന്നു. തുടര്‍ന്ന് എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു'' സ്ത്രീ വ്യക്തമാക്കി. ടൈംസ് യൂണിയൻ ഓഫ് അൽബാനിയാണ് കേസ് ആദ്യം റിപ്പോർട്ട് ചെയ്തത്.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News