ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് ലോകം വിട ചൊല്ലുന്നു; അന്ത്യം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാന്‍

ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രം

Update: 2025-04-22 02:25 GMT
Editor : Lissy P | By : Web Desk

വത്തിക്കാന്‍: ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യം ഹൃദയസ്തംഭനം പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ. ഇന്നലെ രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു അന്ത്യം. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് പോപ്പ് വിടവാങ്ങിയത്.

ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പക്ഷാഘാതത്തെതുടർന്ന് കോമയിലായ പോപ്പിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചത്.

വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രെഫസർ ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാർപ്പാപ്പയുടെ ഭൗതികദേഹം സാന്ത മാർട്ട ചാപ്പലിലെത്തിക്കും . ഇന്നലെ വൈകിട്ട് ആയിരങ്ങളാണ് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപ്പാപ്പയ്ക്ക് ജപമാല പ്രാർഥന നടത്തി.

Advertising
Advertising

പോപ്പ് ഫ്രാന്സിസിന്റെവിയോഗത്തോടെ വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പോപ്പിന്റെ പേരും ചിത്രവും മാറ്റി. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.

മുൻ മാർപ്പാപ്പമാരിൽ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിന സന്ദേശത്തിലും ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മനുഷ്യത്വപരമായ നിരവധി ഇടപെടലുകളിലൂടെ ശ്രദ്ധേയനായ മാർപ്പാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാൻസിസ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News