Quantcast

ഐഎഫ്എഫ്‍കെ 2017: രജിസ്ട്രേഷന്‍ ഈ മാസം 10ന് ആരംഭിക്കും

MediaOne Logo

Muhsina

  • Published:

    9 Feb 2018 9:05 PM GMT

ഐഎഫ്എഫ്‍കെ 2017: രജിസ്ട്രേഷന്‍ ഈ മാസം 10ന് ആരംഭിക്കും
X

ഐഎഫ്എഫ്‍കെ 2017: രജിസ്ട്രേഷന്‍ ഈ മാസം 10ന് ആരംഭിക്കും

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ രജിസ്ട്രേഷന്‍ ഈ മാസം 10 മുതല്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 650 ആക്കി ഉയര്‍ത്തി. വിതരണം ചെയ്യുന്ന പാസുകളുടെ എണ്ണവും കുറിച്ചിട്ടുണ്ട്. റഷ്യന്‍ സംവിധായകന്‍..

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ രജിസ്ട്രേഷന്‍ ഈ മാസം 10 മുതല്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 650 ആക്കി ഉയര്‍ത്തി. വിതരണം ചെയ്യുന്ന പാസുകളുടെ എണ്ണവും കുറിച്ചിട്ടുണ്ട്. റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവിനാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം.

ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് 22 ാമത് അന്തരാഷ്ട്ര ചലചിത്രമേള. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ഈ മാസം 10 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 12 വരെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ക്ക് 13 മുതല്‍ 15 വരെ സിനിമാ ടി വി പ്രവര്‍ത്തകര്‍ക്ക് 16 മുതല്‍ 18 വരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 22 മുതല്‍ 24 വെര എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയില്‍ നിന്ന് 650 രൂപയാക്കി ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ക്ക് 350 രൂപയാണ് രജിസ്ട്രേഷന്‍. സുരക്ഷ സംബന്ധിച്ച് പൊലീസിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പാസുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.

സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കുന്ന അലക്സാണ്ടര്‍ സോകുറോവിന്‍റെ 6 ചിത്രങ്ങള്‍ റിട്രോസ്പെടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കണ്ടമ്പ്രറി മാസറ്റേഴ്സി വിഭാഗത്തില്‍ ചാഡ് സംവിധായകന്‍ മുഹമ്മദ് സാലിഹ് ഹാറൂണ്‍, മെക്സിക്കന്‍ സംവിധായകന്‍ മിഷേല്‍ഫ്രാങ്കോ എന്നിവരുടെ ചിത്രങ്ങളാണ്. ഐഡന്‍റിറ്റി ആന്റ് സ്പേസ്, സമകാലി ഏഷ്യന്‍ സിനിമ, ജാപ്പനീസ് ആനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ലാസിക്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.

TAGS :

Next Story