Quantcast

'പറവ'യുടെ ഭാഗമാകാന്‍‌ കഴിഞ്ഞതില്‍ സന്തോഷമെന്ന് സൈനുദ്ദീന്റെ മകന്‍ സിനില്‍

MediaOne Logo

Muhsina

  • Published:

    1 April 2018 7:13 PM

പറവയുടെ ഭാഗമാകാന്‍‌ കഴിഞ്ഞതില്‍ സന്തോഷമെന്ന് സൈനുദ്ദീന്റെ മകന്‍ സിനില്‍
X

'പറവ'യുടെ ഭാഗമാകാന്‍‌ കഴിഞ്ഞതില്‍ സന്തോഷമെന്ന് സൈനുദ്ദീന്റെ മകന്‍ സിനില്‍

സൌബിന്‍ ഷാഹിറിന്റെ സംവിധാനത്തിലൊരുങ്ങയ പറവയെന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്താനായതിന്റെ സന്തോഷത്തിലാണ് നടന്‍ സൈനുദ്ദിന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ്..

സൌബിന്‍ ഷാഹിറിന്റെ സംവിധാനത്തിലൊരുങ്ങയ പറവയെന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്താനായതിന്റെ സന്തോഷത്തിലാണ് നടന്‍ സൈനുദ്ദിന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിനില്‍ പറയുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവും സിനില്‍ പങ്കുവെക്കുന്നു.

പ്രമേയയത്തിലെ മേന്മകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ ചിത്രമാണ് പറവ. ചിത്രത്തില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട് നടനാണ് അന്തരിച്ച നടന്‍ സൈനുദ്ധീന്റെ മകന്‍ സിനില്‍ സൈനുദ്ധീന്‍. പറവയ്ക്ക് ലഭിച്ച പ്രേക്ഷക സ്വീകര്യതയും പിന്തുണയും സന്തോഷം പകരുന്നതായി സിനില്‍ പറയുന്നു. പിതാവിനോടുള്ള സ്നേഹം പ്രേക്ഷരും സിനിമാലോകവും നല്‍കുന്നതാണ് സന്തോഷം വര്‍ധിപ്പിക്കുന്നത്.

മിമിക്രിയുടെ സുവര്‍ണകാലത്തെ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയ ഇടം അലങ്കരിച്ച പിതാവിന്റെ മകനും മിമിക്രി എളുപ്പം വഴങ്ങും. സിനിമയില്‍ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് സിനില്‍.

TAGS :

Next Story