Quantcast

'നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുക' അസഹിഷ്ണുതക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

MediaOne Logo

Muhsina

  • Published:

    25 April 2018 11:36 AM GMT

നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുക അസഹിഷ്ണുതക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
X

'നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുക' അസഹിഷ്ണുതക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

ഹിന്ദുത്വ ശക്തികൾക്കെതിരെ ആഞ്ഞടിച്ച് ഐഎഫ്എഫ്‍കെ ഉദ്ഘാടന വേദിയിൽ നടൻ പ്രകാശ് രാജ്. ദേശീയതയും ഹിന്ദുത്വവും ഒന്നെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വർഗീയ ശക്തികൾ. എല്ലാ എതിർ ശബ്ദങ്ങളെയും നിശബ്ദമാക്കാൻ ശ്രമം നടക്കുമ്പോൾ കുടുതൽ ഉച്ചത്തിൽ..

ഹിന്ദുത്വ ശക്തികൾക്കെതിരെ ആഞ്ഞടിച്ച് ഐഎഫ്എഫ്‍കെ ഉദ്ഘാടന വേദിയിൽ നടൻ പ്രകാശ് രാജ്. ദേശീയതയും ഹിന്ദുത്വവും ഒന്നെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വർഗീയ ശക്തികൾ. എല്ലാ എതിർ ശബ്ദങ്ങളെയും നിശബ്ദമാക്കാൻ ശ്രമം നടക്കുമ്പോൾ കുടുതൽ ഉച്ചത്തിൽ ശബ്ദമുയർത്തണമെന്ന പ്രകാശ് രാജിന്റെ ആഹ്വാനം സദസ്സ് ആർപ്പുവിളികളോടെ ഏറ്റെടുത്തു. ഐഎഫ്എഫ്‍കെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു പ്രകാശ് രാജ്. രാജ്യത്ത് വർധിച്ചു വരുന്ന അഹിഷണുതയെ കടന്നാക്രമിച്ചും പരിഹസിച്ചുമായിരുന്നു പ്രകാശ് രാജിന്റെ പ്രസംഗം. കേരളത്തിൽ തനിക്ക് ഭയമില്ലാതെ സംസാരിക്കാം. അസഹിഷ്ണുതയുടെ കാലത്ത് കലാകാരന്മാരുടെ ദൗത്യം ഉച്ചത്തിൽ ശബദിക്കലാണ്.

എസ് ദുർഗ എന്ന പേര് ഇഷ്ടപെടാത്തവർക്ക് ദുർഗ വൈൻ പാർലറോട് ഒരു പ്രശ്നവുമില്ല. ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് അപകടമാണ്. രാജസ്ഥാനിൽ വർഗീയ വാദികൾ ഒരാളെ ചുട്ടുകൊന്നു. അപ്പോഴും നിസഹായത പറയുന്ന ഭരണനേതൃത്വങ്ങൾ രാജിവെച്ച് പുറത്തു പോകണമെന്നും പ്രകാശ് രാജ് പറഞ്ഞു.

TAGS :

Next Story