'ഇന്ത്യയെ നാസികളുടെ കാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം' പ്രകാശ് രാജ് മീഡിയവണിനോട്
'ഇന്ത്യയെ നാസികളുടെ കാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം' പ്രകാശ് രാജ് മീഡിയവണിനോട്
22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടന്‍ പ്രകാശ് രാജ് സിനിമയെക്കുറിച്ചും സിനിമയിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചും മീഡിയവണിനോട് മനസ്സുതുറന്നു. ഒരു കലാകാരന്‍ എന്ന നിലയിലുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ലെന്ന്..
22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടന്‍ പ്രകാശ് രാജ് സിനിമയെക്കുറിച്ചും സിനിമയിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചും മീഡിയവണിനോട് മനസ്സു തുറന്നു. ഒരു കലാകാരന്‍ എന്ന നിലയിലുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ലെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.
സ്വതന്ത്രമായ ഒരു കലയില്‍ ഗവണ്‍മെന്റിന്റെ കൈകടത്തലുകളാണ് നടക്കുന്നത്. അതിന് വലിയൊരു ഉദാഹരണമാണ് ഗോവ ഫിലിം ഫെസ്റ്റിവല്‍. ഒരു കമ്മിറ്റി വിലയിരുത്തിയ സിനിമക്ക് മോറല്‍ ജഡ്ജ്മെന്റ് നടത്തുകയാണ് ഒരു തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം. എസ് ദുര്‍ഗ, ന്യൂഡ്, പത്മാവതി എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മതേതര രാഷ്ട്രമായ ഇന്ത്യയെ, ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയെന്ന തരത്തില്‍ ഹിറ്റ്ലറിന്റെ നാസി കാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ രാജ്യത്തെ ഓരോ പൌരനും പ്രതിഷേധമുയര്‍ത്തണമെന്നും പ്രകാശ്‍ രാജ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16