കുഞ്ഞാലി മരക്കാര്‍ ആയി മമ്മൂട്ടിയും മോഹന്‍ലാലും
കുഞ്ഞാലി മരക്കാര്‍ ആയി മമ്മൂട്ടിയും മോഹന്‍ലാലും
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ രണ്ടുപേരും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരക്കാര്‍ ആയാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്ക്രീനില്‍ എത്തുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം..
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ രണ്ടുപേരും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരക്കാര്‍ ആയാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്ക്രീനില്‍ എത്തുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത് പ്രിയദര്‍ശനാണ്.
മമ്മൂട്ടി കുഞ്ഞാലിമരക്കാറാകുമെന്ന ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കാണ് ഇന്ന് വിരാമമായത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കി. കുഞ്ഞാലിമരക്കാര്‍ ഫോര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍. ഇതില്‍ നാലാമന്റെ ജീവിതമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നത്. ടി പി സജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാകും കുഞ്ഞാലി മരക്കാര്‍ 4. ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് നിര്‍മാണം.
ഒപ്പത്തിന് ശേഷം മോഹന്‍ലാൽ-പ്രിയദര്‍ശൻ കൂട്ടുകെട്ട് ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമേയവും കുഞ്ഞാലി മരക്കാർ ആണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ 10 മാസം എടുക്കും. ഇതുവരെ ലഭിച്ചിരിക്കുന്ന കുഞ്ഞാലിമരക്കാരുടെ ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നാല് കുഞ്ഞാലിമരക്കാര്‍മാരില്‍ ആരെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നത് തീരുമാനിച്ചിട്ടില്ല. മിഥ്യയും യാഥാര്‍ഥ്യവും സമന്വയിപ്പിച്ചതാകും ചിത്രം.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ലും ഒരു ചിത്രം ഇറങ്ങിയിരുന്നു. എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ടായിരുന്നു.
Adjust Story Font
16