ഐഎഫ്എഫ്കെയില്‍ കാണികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
ഐഎഫ്എഫ്കെയില്‍ കാണികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
തീയറ്ററുകളിലെ സീറ്റെണ്ണം അനുസരിച്ച് മാത്രമായിരിക്കും പ്രവേശനം. 15 തീയറ്ററുകളിലായി 8048 സീറ്റുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നത് 10000 പാസുകള്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക..
ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കാണികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍. തീയറ്ററുകളിലെ സീറ്റെണ്ണം അനുസരിച്ച് മാത്രമായിരിക്കും പ്രവേശനം. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ മേളയില്‍ ഒരുക്കുന്നുണ്ട്.
15 തീയറ്ററുകളിലായി 8048 സീറ്റുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നത് 10000 പാസുകള്‍. മികച്ച സിനിമകള്‍ക്ക് തിക്കും തിരക്കും സ്വാഭാവികം. പലപ്പോഴും ആളുകള്‍ തീയറ്ററില്‍ നിന്നും നിലത്തിരുന്നും സിനിമ കാണാറുണ്ട്. ഇത്തവണ അത് അനുവദിക്കില്ലെന്നാണ് സംഘാടകര്‍. സുരക്ഷാ കാരണങ്ങളാലും തീയറ്റര്‍ ഉടമകളുടെ അഭ്യര്‍ഥന മാനിച്ചുമാണ് തീരുമാനം. റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും. 60 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷനുണ്ടാകുക.
മേളയുടെ ടെക്നിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം തീയറ്ററുകള്‍ സന്ദര്‍ശിച്ച് ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ - ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി. ഭിന്നശേഷിക്കാര്‍ക്ക് വരി നില്‍ക്കാതെ തീയറ്ററില്‍ പ്രവേശിക്കാനും തീയറ്ററിന് പരമാവധി അടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൌകര്യമുണ്ടാകും. തീയറ്ററുകളിലേക്ക് കയറാന്‍ പ്രത്യേക റാന്പ് ഉണ്ടാകും. 70 വയസ്സ് കഴിഞ്ഞവര്‍ക്കും ക്യൂ നില്‍ക്കാതെ തീയറ്ററുകളില്‍ പ്രവേശിക്കാം.
Adjust Story Font
16