Quantcast

മുഖ്യമന്ത്രിക്ക് തമിഴ്നാട്ടിലും ആരാധകരെന്ന് നടന്‍ ബാല

MediaOne Logo

Muhsina

  • Published:

    1 Jun 2018 4:45 AM GMT

മുഖ്യമന്ത്രിക്ക് തമിഴ്നാട്ടിലും ആരാധകരെന്ന് നടന്‍ ബാല
X

മുഖ്യമന്ത്രിക്ക് തമിഴ്നാട്ടിലും ആരാധകരെന്ന് നടന്‍ ബാല

രജനീകാന്തും കമല്‍ഹാസനും അതിന് ഉദാഹരണമാണ്. നിലാവറിയാതെ എന്ന ചിത്രത്തിന്‍റെ ഒാഡിയോ ലോഞ്ചിനിടെയായിരുന്നു ബാലയുടെ പരാമര്‍ശം. ചിത്രത്തിലെ പാട്ടുകള്‍ പ്രകാശനം..

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലും ആരാധകരെന്ന് നടന്‍ ബാല. രജനീകാന്തും കമല്‍ഹാസനും അതിന് ഉദാഹരണമാണ്. നിലാവറിയാതെ എന്ന ചിത്രത്തിന്‍റെ ഒാഡിയോ ലോഞ്ചിനിടെയായിരുന്നു ബാലയുടെ പരാമര്‍ശം. ചിത്രത്തിലെ പാട്ടുകള്‍ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഗത പ്രസംഗത്തിനിടെയായിരുന്നു ബാലയുടെ പരാമര്‍ശം.

ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. സിസിഎല്‍ താരങ്ങളെ മുഖ്യമന്ത്രി പരിചയപ്പെട്ടു. പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍വി നായര്‍ സംവിധാന ചെയ്യുന്ന ആദ്യ സിനിമയാണ് നിലാവറിയാതെ. അനുമോള്‍ സുധീര്‍കരമന സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

TAGS :

Next Story