നാലു വ്യാഴവട്ടക്കാലം ചെലവിട്ട യുഎഇയോട് വിട പറഞ്ഞ് സേതുമാധവന്‍
നാലു വ്യാഴവട്ടക്കാലം ചെലവിട്ട യുഎഇയോട് വിട പറഞ്ഞ് സേതുമാധവന്‍
ഏറ്റവും കൂടുതൽ കാലം പ്രവാസമണ്ണിൽ ചെലവിട്ട ചുരുക്കം മലയാളികളുടെ കണ്ണിയിലാണ് സേതുമാധവൻ എന്ന ഈ കണ്ണൂർക്കാരൻ. മകൾക്കും ഭാര്യക്കുമൊപ്പം അമേരിക്കയിലായിരിക്കും ശിഷ്ടകാലം
നാലു വ്യാഴവട്ടക്കാലം ചെലവിട്ട യുഎഇയോട് വിട പറയുമ്പോള്‍ സേതുമാധവന് ഓര്‍ക്കാന്‍ നല്ലതു മാത്രം. മറ്റു പലരെയും പോലെ നാട്ടിലേക്കല്ല ഈ പ്രവാസിയുടെ മടക്കം. മകൾക്കും ഭാര്യക്കുമൊപ്പം അമേരിക്കയിലായിരിക്കും ശിഷ്ടകാലം കഴിച്ചു കൂട്ടുക.
1969ൽ ഇരുപതാം വയസിൽ ആയിരുന്നു സേതുമാധവൻ യു.എ.ഇയിലെത്തിയത്. മറ്റു പലരെയും പോലെ പത്തേമാരിയിൽ ഖോർഫുകാനിൽ. ഏറ്റവും കൂടുതൽ കാലം പ്രവാസമണ്ണിൽ ചെലവിട്ട ചുരുക്കം മലയാളികളുടെ കണ്ണിയിലാണ് സേതുമാധവൻ എന്ന ഈ കണ്ണൂർക്കാരൻ.
യു.എ.ഇയിൽ ചെലവിട്ട ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകാലവും ഇൻഷുറൻസ് മേഖലയിൽ ആയിരുന്നു ജോലി. യു.എ.ഇ പിറവിയെടുക്കും മുമ്പേ എത്തിയതിനാൽ പാസ്പോർട്ടിൽ ട്രൂഷ്യൽ സ്റ്റേറ്റിന്റെ സീലാണുള്ളത്. 1974ൽ സേതുമാധവന്റെ ബൈക്കിന് ദുബൈയുടെ 39ആം നമ്പർ രജിസ്ട്രേഷൻ ആയിരുന്നു ലഭിച്ചത്.
ദുബൈ എന്ന നഗരവും യു.എ.ഇ എന്ന രാജ്യവും തനിക്ക് നൽകിയത് മറക്കാനാവാത്ത നേട്ടങ്ങളും അനുഭവവുമാണെന്ന് സേതുമാധവൻ. ഇനിയുള്ള കാലം അമേരിക്കയിൽ. എങ്കിലും യു.എസ് ഗ്രീൻ കാർഡുള്ളതിനാൽ വിസ ഓണ്‍ അറൈവൽ മുഖേന എപ്പോൾ വേണമെങ്കിലും ഇവിടെ എത്താനാകും. ആ സംതൃപ്തിയിലാണ് മടക്കം.
Adjust Story Font
16