Quantcast

ഷാർജയില്‍ മലവെള്ള പാച്ചിലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

MediaOne Logo

Muhsina

  • Published:

    9 May 2018 3:59 AM GMT

ഷാർജയില്‍ മലവെള്ള പാച്ചിലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
X

ഷാർജയില്‍ മലവെള്ള പാച്ചിലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട കോന്നി സ്വദേശി ആൽബർട്ടിന്റെ (18) മൃതദേഹമാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. അപകടം നടന്ന താഴ്‍വരക്ക് സമീപത്തെ അണക്കെട്ടിൽ..

ഷാർജയിലെ ഖോർഫുക്കാനിൽ മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ആൽബർട്ടിന്റെ (18) മൃതദേഹമാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. അപകടം നടന്ന താഴ്‍വരക്ക് സമീപത്തെ അണക്കെട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദയാത്രക്കിടെ ആൽബർട്ട് സഞ്ചരിച്ച വാഹനം മലവെള്ളപാച്ചലിൽ പെട്ടത്.

TAGS :

Next Story